തൃശൂരില്‍ രേഖകൾ ഇല്ലാതെ കടത്തിയ 300 പവൻ സ്വർണ്ണം പിടികൂടി

By Web TeamFirst Published May 17, 2019, 12:58 AM IST
Highlights

 തൃശൂരിലെ ജ്വല്ലറികൾക്ക് കൊടുക്കാൻ വേണ്ടിയാണ് സ്വർണ്ണം കൊണ്ട് പോകുന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് അധികൃതർ അറിയിച്ചു. 

തൃശൂർ: തൃശൂരില്‍ പുതുക്കാട് നിന്നും രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 300 പവൻ സ്വർണ്ണം പിടികൂടി. ചാവക്കാട് സ്വദേശി ശ്യാംലാൽ ആണ് സ്വര്‍ണവുമായി  എക്സൈസിന്റെ പിടിയിലായത്. ബാഗിൽ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച നിലയിലായിരുന്നു ആഭരണങ്ങൾ. 

വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിൽ ആയിരുന്നു ശ്യാം ലാൽ യാത്ര ചെയ്തിരുന്നത്. പുതുക്കാട് ടോൾ പ്ലാസയ്ക്ക് സമീപത്ത് നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലായത്. ബാഗിൽ പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്.

തൃശൂരിലെ ജ്വല്ലറികൾക്ക് കൊടുക്കാൻ വേണ്ടിയാണ് സ്വർണ്ണം കൊണ്ട് പോകുന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് അധികൃതർ അറിയിച്ചു. ഇയാൾ ആദ്യമായല്ല ഇത്തരത്തിൽ സ്വർണ്ണം കടത്തുന്നതെന്നാണ് അധികൃതരുടെ നിഗമനം. ഇയാളെ സ്വർണ്ണം ഏൽപ്പിച്ചവരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. പ്രതിയെയും പിടിച്ചെടുത്ത സ്വർണ്ണവും നികുതി വകുപ്പിന് കൈമാറും. 

click me!