തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; ഒളിപ്പിച്ചത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാ‌ഴ്‍സലില്‍

Published : Jul 05, 2020, 12:40 PM ISTUpdated : Jul 05, 2020, 01:36 PM IST
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട;  ഒളിപ്പിച്ചത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാ‌ഴ്‍സലില്‍

Synopsis

സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ്ണവേട്ട. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‍സലിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ബാഗേജിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്. 

മൂന്ന് ദിവസം മുമ്പാണ് ദുബൈയില്‍ നിന്ന് കാര്‍ഗോ എത്തിയത്. ബാഗേജില്‍ സ്വര്‍ണ്ണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി  പരിശോധിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍  പരിശോധന തുടരുകയാണ്. കാര്‍ഗോ അയച്ച വ്യക്തിയെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎം മാണി ആയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമോ?, 'ജോസ് കെ മാണിയെ നിഷ്പ്രഭനാക്കി റോഷി അധികാര കേന്ദ്രമാകുന്നു', പാര്‍ട്ടിയിലും സോഷ്യൽ മീഡിയയിലും ചര്‍ച്ച
കേരള സർക്കാർ ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് എവിടെ നിന്ന്? 2016 ലെ 29 ൽ നിന്ന് 830 ലേക്ക് വളർന്ന് കേരളത്തിലെ ബാറുകൾ!