
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹനന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊച്ചിയിലെ സാന്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ബിജു കൊച്ചിയിലെ ഡിആർഐ ഓഫീസിലെത്തി കീഴടങ്ങിയത്. തുടർന്ന് ബിജുവിനെ കോടതി മൂന്ന് ദിവസത്തേക്ക് ഡിആർഐയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു.
സ്വർണ കടത്തിന്‍റെ ഇടനിലക്കാരനായ ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ഡിആര്‍ഐ ദിവസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു. 25 കിലോ സ്വർണം ഇയാൾ വിദേശത്തു നിന്ന് കൊണ്ടു വന്നിട്ടുണ്ടെന്നും ഡിആര്‍ഐ കണ്ടെത്തിയിരുന്നു. അഭിഭാഷകനായ ബിജു കൈമാറുന്ന സ്വർണം കള്ളക്കടത്ത് സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്.
നിരവധി തവണ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ട് പ്രകാശ്. സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നത് പ്രകാശിനാണ്. ഒളിവിലായിരുന്ന ഇയാളെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍റ് ചെയ്യുകയും ചെയ്തു. പ്രകാശ് തമ്പി വാഹന അപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ പ്രോഗ്രാം മാനേജറായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam