"സ്വര്‍ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകൻ" ; എം ശിവശങ്കറിനെതിരെ തെളിവ് നിരത്തി കസ്റ്റംസ്

Published : Dec 28, 2020, 11:18 AM ISTUpdated : Dec 28, 2020, 11:27 AM IST
"സ്വര്‍ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകൻ" ; എം ശിവശങ്കറിനെതിരെ തെളിവ് നിരത്തി കസ്റ്റംസ്

Synopsis

മുഖ്യമന്ത്രിയുമായുള്ള അടുപ്പം ദുരുപയോഗം ചെയ്തു. എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ്. എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയിൽ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഗുരുതര ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുമായുള്ള അടുപ്പം എം ശിവശങ്കര്‍ ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയും ദുരുപയോഗം ചെയ്തായിരുന്നു എം ശിവശങ്കറിന്‍റെ പ്രവര്‍ത്തനങ്ങളെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ടിൽ പറയുന്നത്. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ ശക്തമായ  തെളിവുണ്ടെന്നാണ് കസ്റ്റംസ് കോടതിയിൽ വിശദീകരിക്കുന്നത്, കള്ളക്കടത്തിൽ കോൺസുലേറ്റ് ഉദ്യോസ്ഥരുടെ ബന്ധവും ശിവശങ്കറിന് അറിയാമായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇക്കാര്യം സർക്കാറിനെ അറിയിക്കേണ്ടതായിരുന്നു. അത് ഉണ്ടായിട്ടില്ലെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്.  കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ശിവശങ്കർ. എം ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല; അന്താരാഷട്ര ചലച്ചിത്രമേളയിൽ മുടങ്ങിയത് ഏഴ് സിനിമകളുടെ പ്രദർശനം
പി ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, മുൻകൂർ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും