സ്വർണ്ണക്കടത്ത്: മുഖ്യപ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കണം, ഉത്തരവ് എൻഫോഴ്സ്മെന്റ് കസ്റ്റഡി അപേക്ഷയിൽ

By Web TeamFirst Published Aug 3, 2020, 12:11 PM IST
Highlights

സ്വർണ്ണക്കടത്ത് കേസിലെ പണമിടപാടുകളെക്കുറിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. പണത്തിന്റെ ഉറവിടം, ഹവാല, ബിനാമി ഇടപാടുകൾ,കള്ളപ്പണം വെളുപ്പിക്കൽ എന്നിവ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ  ബുധനാഴ്ച ഹാജരാക്കാൻ ഉത്തരവ്. എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. സ്വർണ്ണക്കടത്ത് കേസിലെ പണമിടപാടുകളെക്കുറിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. പണത്തിന്റെ ഉറവിടം, ഹവാല, ബിനാമി ഇടപാടുകൾ,കള്ളപ്പണം വെളുപ്പിക്കൽ എന്നിവ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു.

എന്‍ഐഎക്കും കസ്റ്റംസിനും  പിന്നാലെയാണ് സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് എന്ഫോഴ്സ്മെന്‍റ് ഡയറകടറേറ്റും അന്വേഷണം ആരംഭിച്ചത്. നയതന്ത്ര ചാനല്‍ വഴിയുള്ള  കള്ളക്കടത്ത് കസ്റ്റംസും തീവ്രവാദ സംഘടനകളുയമായുള്ള ബന്ധം എൻഐഎയുമായാണ് അന്വഷിക്കുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന‍്റെ അന്വേഷണം. സ്വര്‍ണ്ണക്കടത്തിന് പിന്നിലെ പണത്തിന്‍റെ ഉറവിടവും അത് കടന്നുപോയ വഴികളുമാണ് അന്വഷണത്തില്‍ പ്രധാനം.

ഇതോടൊപ്പം പ്രതികളുടെ ഹവാല, ബിനാമിഇടപാടുകള്‍,  കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും എന്ഫോഴ്സ്മന്‍റെിന്‍റെ പരിധിയില്‍ വരും. സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടിന്‍റെയും സംയുക്ത ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളില്‍നിന്ന്  ഒരു കോടി രൂപയും ഒരു കിലോ  സ്വര്‍ണവും കണ്ടെടുത്തത് കള്ളക്കടത്തിലെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് സൂചന നല്കുന്നതാണെന്ന് അന്വേഷണ വൃത്തങ്ങൾ പറയുന്നത്. 

click me!