Latest Videos

'ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് എതിരായ നടപടി മുഖം രക്ഷിക്കാന്‍';സ്വര്‍ണ്ണക്കടത്ത് കേസ് മുങ്ങിപ്പോയേക്കുമെന്ന് സതീശന്‍

By Web TeamFirst Published Jun 27, 2021, 5:40 PM IST
Highlights

രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ സംഘങ്ങളെ അകറ്റി നിർത്തണം. ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുത്തത് മുഖം രക്ഷിക്കാനെന്നും പ്രതിപക്ഷ 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് മുങ്ങിപ്പോകാന്‍ സാധ്യതകളേറെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ സംഘങ്ങളെ അകറ്റി നിർത്തണം. ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുത്തത് മുഖം രക്ഷിക്കാനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിക്ക് കാറ് എടുത്ത് നൽകിയ സിപിഎം അംഗം സജേഷിനെ പാർട്ടി ഒരു കൊല്ലത്തേക്ക് പുറത്താക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്‍റെ നിർദ്ദേശ പ്രകാരം ചെമ്പിലോട് ലോക്കൽ കമ്മറ്റിയാണ് സജേഷിനെ ഒരു വർഷത്തേക്ക് സസ്പെന്‍റ് ചെയ്തത്. 

സ്വർണ്ണം കടത്താൻ അർജ്ജുൻ ആയങ്കി കരിപ്പൂരേക്ക് കൊണ്ടുപോയ ഈ കാറ് സിപിഎം അംഗം സജേഷിന്‍റേതാണെന്നത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി. പാർട്ടിയെ മറയാക്കി ക്വട്ടേഷൻ സംഘവുമായി ബന്ധം പുലർത്തുന്നവരെയെല്ലാം കണ്ടെത്തി നടപടിയെടുക്കാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റും തീരുമാനിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!