സ്വർണക്കടത്ത് കേസ്: ശിവശങ്കർ ജാമ്യാപേക്ഷ പിൻവലിച്ചു; കോടതിയിൽ കൂടുതൽ തെളിവുകൾ സമര്‍പ്പിച്ച് കസ്റ്റംസ്

Published : Dec 07, 2020, 11:42 AM ISTUpdated : Dec 07, 2020, 12:45 PM IST
സ്വർണക്കടത്ത് കേസ്: ശിവശങ്കർ  ജാമ്യാപേക്ഷ പിൻവലിച്ചു; കോടതിയിൽ കൂടുതൽ തെളിവുകൾ സമര്‍പ്പിച്ച് കസ്റ്റംസ്

Synopsis

കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ സമര്‍പ്പിച്ചു. ശിവശങ്കറിനെ സംബന്ധിച്ചുള്ള തെളിവുകളാണ് കസ്റ്റംസ് കോടതിയിൽ നൽകിയത്. 

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയാല്‍ നല്‍കിയ ഹർജിയാണ് പിൻവലിച്ചത്. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹിചര്യത്തിലാണ് നടപടി. കസ്റ്റസി കാലാവധി പൂർത്തിയാക്കി കസ്റ്റംസ് ശിവശങ്കരിനെ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ സമര്‍പ്പിച്ചു. ശിവശങ്കറിനെ സംബന്ധിച്ചുള്ള തെളിവുകളാണ് കസ്റ്റംസ് കോടതിയിൽ നൽകിയത്. തെളിവുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചിരുന്നു. 

അതിനിടെ, ഹൈക്കോടതിയിലെ ഹൈലെവല്‍ ഐടി ടീമിനെ നിയമിച്ചതിലും എം ശിവശങ്കറിന്റെ ഇടപെടല്‍. എം ശിവശങ്കര്‍ കൂടി പങ്കെടുത്ത യോഗമാണ് അഞ്ചംഗ ടീമിനെ നിയമിച്ചത്. അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയായിരുന്നു ഇവരുടെ ശമ്പളം. എന്‍ഐസിക്ക് പകരം അഭിമുഖം മാത്രം നടത്തി കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇവരെ നിയമിച്ച ശേഷം വിവരച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്. ഇതുസംബന്ധിച്ച രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നേരത്തെ, സ്പേസ് പാര്‍ക്കില്‍ ശിവശങ്കര്‍ ഇടപെട്ട് സ്വപ്നയെ നിയമിച്ചത് വന്‍ വിവാദമായിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാവശ്യം; പരാതിയുമായി അതീജീവിത, വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ ഹാജരാക്കി
'പോറ്റിയെ കേറ്റിയേ' പാട്ടില്‍ 'പള്ളിക്കെട്ട് ശബരിമലയ്ക്ക് 'ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും ഇല്ല, കേസെടുക്കുന്നതിനെതിരെ ചെറിയാൻ ഫിലിപ്പ്