സ്വര്‍ണക്കടത്ത് കേസ്: ഉന്നതരുടെ പേര് പറയാൻ ജയിലിൽ ഭീഷണിയെന്ന പരാതി; സരിത്തിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി

By Web TeamFirst Published Jul 19, 2021, 5:46 PM IST
Highlights

സ്വര്‍ണ്ണക്കടത്ത് കേസിൽ ഉന്നതരുടെ പേരുകൾ പറയിക്കാൻ ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നെന്നാണ് ആരോപണം. നേരത്തെ എൻഐഎ കോടതിയിലും സരിത് സമാന ഹർജി നൽകിയിരുന്നു.

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന് ജയിലിൽ ഭീഷണിയെന്ന പരാതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിലാണ് സരിത് മൊഴി നൽകിയത്. സ്വര്‍ണ്ണക്കടത്ത് കേസിൽ ഉന്നതരുടെ പേരുകൾ പറയിക്കാൻ ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നെന്നാണ് ആരോപണം.

നേരത്തെ എൻഐഎ കോടതിയിലും സരിത് സമാന ഹർജി നൽകിയിരുന്നു. എൻഐഎ കോടതിയിൽ നൽകിയ മൊഴി തന്നെയാണെങ്കിൽ വീണ്ടും രഹസ്യമൊഴി നൽകേണ്ടതുണ്ടോ എന്ന് കോടതി സരിത്തിനോട് ചോദിച്ചു. എന്നാൽ, കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന് അഭിഭാഷകൻ മുഖേന സരിത് അറിയിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും രഹസ്യമൊഴി എടുത്തത്. എൻഐഎ കോടതി 23 നും, കസ്റ്റംസ് കോടതി ആഗസ്റ്റ് 3 നും സരിത്തിന്‍റെ പരാതി പരിഗണിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!