സ്വപ്നയെയും സന്ദീപ് നായരെയും ഇന്ന് ജയിലിൽ വച്ച് ഇ.ഡി ചോദ്യം ചെയ്യും

By Web TeamFirst Published Nov 3, 2020, 7:11 AM IST
Highlights

കൊഫപോസ തടവുകാരായ രണ്ടുപേരും തിരുവനന്തപുരത്തെ ജയിലിലാണ്. ലൈഫ് മിഷൻ അഴിമതിയുമായു ബന്ധപ്പെട്ട വിജിലൻസ് ഇന്നലെ ഏഴു മണിക്കൂർ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. 

തിരുവനന്തപുരം: സ്വർണകടത്തു കേസിൽ പ്രതിയായ സ്വപ്നയെയും സന്ദീപ് നായരെയും ഇന്ന് ജയിലിൽ വച്ച് എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യും. എൻഫോഴ്സ്മെൻറിന്‍റെ കസ്റ്റഡിയിലുള്ള ശിവശങ്കറിൻറെ മൊഴിയിലെ വസ്തുകള്‍ പരിശോധിക്കുന്നതിൻറെ ഭാഗമായാണ് ചോദ്യം ചെയ്യൽ. 

കൊഫപോസ തടവുകാരായ രണ്ടുപേരും തിരുവനന്തപുരത്തെ ജയിലിലാണ്. ലൈഫ് മിഷൻ അഴിമതിയുമായു ബന്ധപ്പെട്ട വിജിലൻസ് ഇന്നലെ ഏഴു മണിക്കൂർ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് സന്ദീപിന്‍റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തുന്നുണ്ട്. എൻഫോഴ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും വിജിലൻസിന്‍റെ ചോദ്യം ചെയ്യൽ.

നേരത്തെ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസും പ്രതിചേർത്തു. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്  നായർ എന്നിവർക്കൊപ്പമാണ് എം ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ  അഞ്ചാം പ്രതിയാണ് ശിവശങ്കർ. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്  നായർ എന്നിവർ യഥാക്രമം ആറ്, ഏഴ്, എട്ട്  പ്രതികളാണ്.

പ്രതികളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സർപ്പിച്ചു. കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥൻ ഫോൺ വാങ്ങുന്നതും കോഴയായി കണക്കാമെന്നാണ് ശിവശങ്കറുമായി ബന്ധപ്പെട്ട് വിജിലൻസ് നിലപാട്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം വിജിലൻസും ശിവശങ്കറിനെ പ്രതിചേർത്തത് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്. 
 

click me!