ശിവശങ്കര്‍ മെന്‍റർ; മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് എൻഐഎ പറഞ്ഞിട്ടില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ

By Web TeamFirst Published Aug 6, 2020, 1:32 PM IST
Highlights

25 ദിവസമായി എൻഐഎ നിൽക്കുന്നത് കുറ്റസമ്മത മൊഴിയിൽ മാത്രമാണ്. അതിനപ്പുറമുള്ള തെളിവുകളൊന്നും ദേശീയ അന്വേഷണ ഏജൻസിക്ക് കണ്ടെത്താനായിട്ടില്ല. 

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന എൻഐഎ വാദം നിഷേധിച്ച് സ്വപ്നയുടെ അഭിഭാഷകൻ. മുഖ്യമന്ത്രിയെ അറിയാമെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട്. എം ശിവശങ്കര്‍ മെന്‍റർ ആയിരുന്നു എന്നാണ് മൊഴിയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നക്ക് ബന്ധമുണ്ടെന്ന് എൻഐഎ പറഞ്ഞിട്ടില്ലെന്നും സ്വപ്നയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. 

 യുഎപിഎ നിലനിൽക്കില്ലെന്ന വാദം ഉന്നയിച്ചാണ് സ്വപ്ന ജാമ്യ ഹർജി സമര്‍പ്പിച്ചത്. ദേശദ്രോഹ നടപടിയുമായി ബന്ധപ്പെടുന്ന ഒന്നും കണ്ടെത്താനോ തെളിവ് ശേഖരിക്കാനോ എൻഐഎക്ക് കഴി‍ഞ്ഞിട്ടില്ലെന്നും സ്വപ്നയുടെ അഭിഭാഷകൻ വാദിക്കുന്നു. 25 ദിവസമായി എൻഐഎ നിൽക്കുന്നത് കുറ്റസമ്മത മൊഴിയിൽ മാത്രമാണ്. അതിനപ്പുറമുള്ള തെളിവുകളൊന്നും ദേശീയ അന്വേഷണ ഏജൻസിക്ക് കണ്ടെത്താനായിട്ടില്ല. 

click me!