സ്വര്‍ണക്കടത്ത് കേസ്: മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

By Web TeamFirst Published Sep 17, 2020, 1:22 PM IST
Highlights

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ ഒൻപത്, പതിമൂന്ന്, പതിനാല് പ്രതികള്‍ക്കാണ് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അൻവർ, ഷെമീം, ജിഫ്സൽ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ ഒൻപത്, പതിമൂന്ന്, പതിന്നാല് പ്രതികളാണിവർ. ഉപാധികളോടെയാണ് ജാമ്യം. 60 ദിവസം പിന്നിട്ട സാഹചര്യത്തിൽ ആണ് ജാമ്യം അനുവദിച്ചത്. 

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ഈ മാസം 22 ന് ഹാജരാക്കാൻ എൻഐഎ കോടതി ഉത്തരവിട്ടു. എൻഐഎ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. കേസിലെ മുഖ്യപ്രതി കെടി റമീസിന് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കസ്റ്റംസ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും എൻഐഎ കേസിൽ പ്രതിയായതിനാൽ കെ ടി റമീസിന് ജയിലിൽ നിന്ന് ഉടനെ പുറത്തിറങ്ങാനാകില്ല.

click me!