സ്വര്‍ണ്ണക്കടത്തിലെ രണ്ടാം മന്ത്രി ആരോപണം; പ്രതികരണവുമായി കടകംപള്ളി

Published : Sep 17, 2020, 01:17 PM ISTUpdated : Sep 17, 2020, 01:19 PM IST
സ്വര്‍ണ്ണക്കടത്തിലെ രണ്ടാം മന്ത്രി ആരോപണം; പ്രതികരണവുമായി കടകംപള്ളി

Synopsis

കേരളം വിടും മുമ്പ് സ്വപ്‍ന കടകംപള്ളിയുടെ ഓഫീസിൽ വന്നോ  എന്ന് പരിശോധിക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം മന്ത്രി ആരോപണത്തില്‍ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍. ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്വര്‍ണ്ണക്കടത്തില്‍ മറ്റൊരു മന്ത്രിക്കും ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് അത് കടകംപള്ളിയാണെന്ന് ബിജെപിയുടെ വെളിപ്പെടുത്തല്‍. 

കേരളം വിടും മുമ്പ് സ്വപ്‍ന കടകംപള്ളിയുടെ ഓഫീസിൽ വന്നോ എന്ന് പരിശോധിക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. മറ്റൊരു മന്ത്രിക്കും സ്വപ്നയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നെങ്കിലും പേര് പരാമർശിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിജെപിയുടെ നേരിട്ടുള്ള ആക്ഷേപം. ഇ പി ജയരാജന്‍റെ മകനും സ്വപ്നയുമായുള്ള ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകനാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ