സ്വർണ്ണക്കടത്ത് കേസ്; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ്

Published : Jun 08, 2022, 03:22 PM ISTUpdated : Jun 08, 2022, 03:56 PM IST
സ്വർണ്ണക്കടത്ത് കേസ്; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ്

Synopsis

സ്വർണ്ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണ്. സ്വപ്ന കാര്യങ്ങൾ നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതാണ്. എന്നിട്ടും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് ബിജെപി-സിപിഎം ഒത്തുകളിയുടെ ഭാഗമാണെന്നും പി കെ ഫിറോസ്.

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ്. ഇതിനായി നിയമ വിദഗ്ദരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു. സ്വർണ്ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണ്. സ്വപ്ന കാര്യങ്ങൾ നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതാണ്. എന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് ബിജെപി-സിപിഎം ഒത്തുകളിയുടെ ഭാഗമാണെന്നും പി കെ ഫിറോസ് കോഴിക്കോട്ട് പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പരാതി ഉയർന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. കേസിൽ ബിജെപിക്ക് ലാഭമാണ്. സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ അറസ്റ്റ് ചെയ്യുന്നില്ല. 100 കോടി കോഴപ്പണ കേസിലും നടപടിയില്ല. സിപിഎമ്മും ബിജെപിയും പരസ്പര സഹായ കമ്മിറ്റിയാണെന്നും പി കെ ഫിറോസ് വിമര്‍ശിച്ചു. സ്വർണ്ണക്കടത്ത് സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം നടത്തണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട പി കെ ഫിറോസ്, വിഷയത്തില്‍ ലീഗ് വലിയ പ്രക്ഷോഭങ്ങൾ നടത്തുമെന്നും പറഞ്ഞു.

Also Read :  'ജനം നെഞ്ച് തൊട്ട് പറഞ്ഞു, ഇത് ഞങ്ങടെ സർക്കാറാണെന്ന്', ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി പിണറായി 

Also Read : 'ദിസിസ് എ ഡേർട്ടി ഗെയിം, ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോ?', പൊട്ടിത്തെറിച്ച് സ്വപ്ന

സ്വപ്നയുടേത് പുതിയ വെളിപ്പെടുത്തലല്ല. എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങളാണ്. എന്നിട്ടും നടപടി ഉണ്ടായില്ല. സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണം. ഇക്കാര്യം നിയമ വിദഗ്ദരുമായി ആലോചിക്കുമെന്നും യൂത്ത് ലീഗ് കേസിൽ കക്ഷിചേരുമെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു. 

Also Read : 'സ്വപ്ന ഇന്നലെ മൊഴി കൊടുത്തത് ആര് പറഞ്ഞിട്ടെന്ന് ചോദിച്ചു', വിജിലൻസ് സരിത്തിനെ വിട്ടു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം
ട്വന്‍റി20യുടെ കോട്ടയിൽ ഇടിച്ചുകയറി യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യുഡിഎഫിന് വൻ മുന്നേറ്റം