സ്വര്‍ണ്ണ കവര്‍ച്ചാ ആസൂത്രണം: ചെര്‍പുളശ്ശേരി കൊടുവള്ളി സംഘങ്ങൾക്കിടയിലെ കണ്ണി ഫിജാസ് അറസ്റ്റിൽ

Published : Jun 26, 2021, 11:08 AM ISTUpdated : Jun 26, 2021, 11:11 AM IST
സ്വര്‍ണ്ണ കവര്‍ച്ചാ ആസൂത്രണം: ചെര്‍പുളശ്ശേരി കൊടുവള്ളി സംഘങ്ങൾക്കിടയിലെ കണ്ണി ഫിജാസ് അറസ്റ്റിൽ

Synopsis

ചെര്‍പ്പുളശ്ശേരിയിൽ നിന്നുള്ള സംഘത്തിനെ കൊടുവള്ളി സംഘവുമായി ബന്ധപ്പെടുത്തിയത് ഫിജാസ് ആണെന്നാണ് പൊലീസ് പറയുന്നത്.

കോഴിക്കോട്: സ്വര്‍ണ്ണ കവര്‍ച്ച ആസൂത്രണക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചെര്‍പ്പുളശ്ശേരിയിൽ നിന്നുള്ള സംഘത്തിനെ കൊടുവള്ളി സംഘവുമായി ബന്ധപ്പെടുത്തിയത് ഫിജാസ് ആണെന്നാണ് പൊലീസ് പറയുന്നത്. സ്വര്‍ണ്ണ കവര്‍ച്ച ആസൂത്രണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരൻ കൂടിയാണ് ഫിജാസ്. 

അതിനിടെ സ്വർണ്ണ കവർച്ച കേസ് പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ശേഷമാണ് തെളിവെടുപ്പ്. എട്ട് പേരൊണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത് . കരിപ്പൂര് വിമാനത്താവളം രാമനാട്ടുകര പ്രതികൾ എത്തിയെന്ന് കരുതുന്ന മെഡിക്കൽ കോളേജ് എന്നിവടങ്ങളിലാണ് തെളിവെടുപ്പ്. 

Read Also: 'കള്ളക്കടത്തുകാർക്ക് ലൈക്കടിക്കുന്നവ‍ർ തിരുത്തണം'; മുന്നറിയിപ്പുമായി ഡിവൈഎഫ്ഐ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു
കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു