മുട്ടിൽ മരം കൊള്ളക്കേസിൽ വീണ്ടും കേസ്; മുറിച്ചുമാറ്റി ഒളിപ്പിച്ച മരം പിടിച്ചെടുത്താണ് കേസ് രജിസ്റ്റർ ചെയ്തത്

By Web TeamFirst Published Jun 26, 2021, 10:31 AM IST
Highlights

മരം കൊള്ളയിലെ മുഖ്യ ആസൂത്രകൻ റോജി അഗസ്റ്റിൻ രണ്ട് കേസുകളിലും പ്രതിയാണ്. 

വയനാട്: മുട്ടിൽ മരം കൊള്ളക്കേസിൽ വീണ്ടും കേസ്. മുട്ടിൽ സൗത്ത് വില്ലേജിൽ ഈട്ടി മരം മുറിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. വനം വകുപ്പ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മുറിച്ചുമാറ്റി ഒളിപ്പിച്ച മരം പിടിച്ചെടുത്താണ് കേസ് രജിസ്റ്റർ ചെയ്തത്. മരം കൊള്ളയിലെ മുഖ്യ ആസൂത്രകൻ റോജി അഗസ്റ്റിൻ രണ്ട് കേസുകളിലും പ്രതിയാണ്. 

മക്കിയാനികുന്ന് മുക്കം കുന്ന് പാക്കം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സംരക്ഷിത ഈട്ടിമരങ്ങള്‍ മുറിച്ച ശേഷം ഒളുപ്പിച്ചിട്ടിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വനംവകുപ്പ് പരിശോധിച്ച് സ്ഥിരീകരിക്കുകയും. മുറിച്ചത് ഡിസംബര്‍ ജനവുരി മാസങ്ങളിലാണെന്ന നിഗമനത്തിലെത്തുകയും ചെയ്തതാണ്. ഈട്ടി മുറിച്ച സ്ഥലങ്ങളിലെല്ലാമെത്തി വനപാലകര്‍ ഭൂ ഉടമകളുടെ മൊഴി എടുത്തിരുന്നു. റോജി അഗസ്റ്റിന്‍റെ നേതൃത്വത്തിലുള്ള സംഘം സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മരം മുറിച്ചുമാറ്റിയെന്നാണ് ഭൂ ഉടമകള്‍ നൽകിയ മോഴി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!