തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്ന് രണ്ട് കിലോ സ്വർണം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Published : Mar 19, 2021, 08:19 PM IST
തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്ന് രണ്ട് കിലോ സ്വർണം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Synopsis

 ഷാർജയിൽ നിന്നും  ആരിഫ് കൊണ്ടുവന്ന   കാർഗോയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്ന് രണ്ട് കിലോ സ്വർണം ഡിആർഐ പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം സ്വദേശി ആരിഫിനെയാണ് ഡിആർഐ അറസ്റ്റ് ചെയതത്. ഷാർജയിൽ നിന്നും  ആരിഫ് കൊണ്ടുവന്ന  കാർഗോയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 

നയതന്ത്രബാഗേജ് വഴിയുളള സ്വ‍ർണക്കടത്തിന് ശേഷം കാർഗോ വഴിയുളള സ്വർണക്കടത്ത് തടയാൻ കസ്റ്റംസും ഡിആർഐയും  പരിശോധന കർശനമാക്കിയിട്ടുണ്ട്.  അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം കസ്റ്റംസും പിടികൂടി.

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു