വാളയാർ കേസ് വേഗത്തിൽ ഏറ്റെടുത്ത് അന്വേഷിക്കണം, സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം

Published : Mar 19, 2021, 02:21 PM ISTUpdated : Mar 19, 2021, 02:22 PM IST
വാളയാർ കേസ് വേഗത്തിൽ ഏറ്റെടുത്ത് അന്വേഷിക്കണം, സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം

Synopsis

കേസ് തുടക്കത്തിൽ അന്വഷിച്ച പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് നേരത്തെ ഡിവിഷൻ ബ‌ഞ്ച് ഉത്തരവിലുണ്ടെന്നും ഈ സഹാചര്യത്തിൽ സത്യം പുറത്ത് വരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി വിലയിരുത്തി. 

കൊച്ചി: വാളയാർ കേസിൽ എത്രയും വേഗം ഏറ്റെടുത്ത് അന്വേഷണം തുടങ്ങാൻ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. കേസിനാവശ്യമായ രേഖകൾ പത്ത് ദിവസത്തിനകം കൈമാറാനും സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി. കേസ് സിബിഐയ്ക്ക് കൈമാറിയ സർക്കാർ വിജ്ഞാപനത്തിലെ അപകാതകൾ ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് വിജി അരുണിന്‍റെ ഉത്തവ്.

കേസ് തുടക്കത്തിൽ അന്വഷിച്ച പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് നേരത്തെ ഡിവിഷൻ ബ‌ഞ്ച് ഉത്തരവിലുണ്ടെന്നും ഈ സാഹചര്യത്തിൽ സത്യം പുറത്ത് വരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി വിലയിരുത്തി. 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി