കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89ലക്ഷത്തിന്റെ സ്വർണ്ണത്തിൽ തിരിമറി, വ്യാജപണയ വിവരങ്ങൾ സൃഷ്ടിച്ച് ജീവനക്കാരൻ, ബാങ്ക് അപ്രൈസർ അറസ്റ്റിൽ

Published : Aug 16, 2026, 07:31 PM ISTUpdated : Aug 16, 2026, 08:02 PM IST
kerala police vehicle

Synopsis

2014 മുതൽ പലരുടെയും പേരിൽ പണയ അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. ഇല്ലാത്ത സ്വർണത്തിന് ബാങ്ക് പണയമായി നൽകിയത് 89 ലക്ഷം രൂപയാണ്.

കൊച്ചി: എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷത്തിന്റെ സ്വർണ തിരിമറി. ബാങ്കിൽ വ്യാജ പണയ വിവരങ്ങൾ സൃഷ്ടിച്ച് ജീവനക്കാരൻ ലക്ഷങ്ങൾ തട്ടുകയായിരുന്നു. ബാങ്ക് അപ്രൈസറായ അനൂപ് ജോസഫ് അറസ്റ്റിലായി. 2014 മുതൽ പലരുടെയും പേരിൽ ഇയാൾ വ്യാജ പണയ അക്കൗണ്ടുകൾ നിർമ്മിക്കുകയായിരുന്നു. ഇല്ലാത്ത സ്വർണത്തിന് ബാങ്കിൽ നിന്ന് പണം അനുവദിച്ചു. ഓഡിറ്റിംഗ് സമയത്ത് അക്കൗണ്ടുകളിൽ സ്വർണ്ണം എത്തിച്ചായിരുന്നു പരിശോധനകളെ ഇയാൾ മറികടന്നത്. എന്നാൽ ജീവനക്കാർക്ക് ഉണ്ടായ സംശയത്തിൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദി'; വിമര്‍ശനവുമായി എസ്എഫ്ഐ
ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ഇത്തവണ ആദ്യമായി, 5 ലക്ഷം രൂപ സമ്മാനത്തുക; കർഷക അവാർഡ് വിതരണ നാളെ