ക്യാപ്ച്ച പരിശോധനയുടെ പേരിൽ ClickFix സൈബർ തട്ടിപ്പ്: ജാഗ്രത പാലിക്കാൻ കേരള പൊലീസിന്റെ മുന്നറിയിപ്പ്

Published : Aug 16, 2026, 07:27 PM IST
Fake fraud

Synopsis

'ClickFix' എന്ന പേരിൽ പുതിയ സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. വെബ്സൈറ്റുകളിലെ വ്യാജ ക്യാപ്ച്ച വെരിഫിക്കേഷൻ വഴി സിസ്റ്റം ഹാക്ക് ചെയ്ത് പാസ്‌വേഡുകൾ മോഷ്ടിക്കുകയും പണം ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാരുടെ രീതി. തട്ടിപ്പിനിരയായാൽ ഉടൻ ഇന്റർനെറ്റ് വിച്ഛേദിച്ച് സൈബർ പോലീസിനെ സമീപിക്കണമെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം: വിവിധ വെബ്‌സൈറ്റുകളിൽ ‘ClickFix’ എന്ന പേരിൽ പുതിയ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പിലൂടെ വെബ്‌സൈറ്റ് സന്ദർശിക്കുന്ന വ്യക്തിയുടെ സിസ്റ്റം ഹാക്ക് ചെയ്ത് പണം തട്ടാനാണ് സൈബർ കുറ്റവാളികൾ ശ്രമിക്കുന്നത്. ചില വെബ്‌സൈറ്റുകൾ സന്ദർശിക്കുമ്പോൾ അവയിൽ GENUINE CAPTCHA വെരിഫിക്കേഷൻ ഉണ്ടായിരിക്കും. എന്നാൽ സൈബർ കുറ്റവാളികൾ CAPTCHA പരിശോധന പൂർത്തിയാക്കിയതിന് ശേഷം ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മറ്റൊരു ഡയലോഗ് ബോക്സ് പ്രദർശിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഡയലോഗ് ബോക്സിൽ സൈബർ കുറ്റവാളികൾ തട്ടിപ്പിനായി തയ്യാറാക്കിയ വിവിധ നിർദ്ദേശങ്ങളായിരിക്കും നൽകിയിട്ടുണ്ടാവുക.

ഇത്തരം നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിച്ചാൽ, സൈബർ കുറ്റവാളികൾക്ക് നിങ്ങളുടെ സിസ്റ്റം ഹാക്ക് ചെയ്യുന്നതിനും അതിലൂടെ ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡുകൾ, ഇമെയിൽ അക്കൗണ്ടുകൾ, ബ്രൗസറിൽ സേവ് ചെയ്തിരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ എന്നിവ കൈക്കലാക്കാനും സാധിക്കും. തുടർന്ന് സൈബർ കുറ്റവാളികൾ ഈ ഡാറ്റ ലോക്ക് ചെയ്യുകയും, അൺലോക്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. അംഗീകൃതമായ ഒരു വെബ്‌സൈറ്റും CAPTCHA പരിശോധനയുടെ ഭാഗമായി ഉപയോക്താവിനോട് PowerShell അല്ലെങ്കിൽ Command Prompt കമാൻഡുകൾ പ്രവർത്തിപ്പിക്കാനോ, തുറക്കാനോ, ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ, സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനോ ആവശ്യപ്പെടാറില്ല. കമ്പ്യൂട്ടറിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്തതായി സംശയം തോന്നിയാൽ ഉടൻ തന്നെ WiFi അല്ലെങ്കിൽ LAN കണക്ഷൻ വിച്ഛേദിച്ച് ഉപകരണം ഇന്റർനെറ്റിൽ നിന്ന് വേർപെടുത്തണം.

സംശയാസ്പദമായ ഫയലുകൾ പരിശോധിക്കുന്നതിനായി മറ്റ് കമ്പ്യൂട്ടറുകളിലേക്കോ മൊബൈൽ ഫോണുകളിലേക്കോ കൈമാറരുത്. സംശയം തോന്നിയാൽ ബാധിക്കപ്പെട്ട ഉപകരണം സുരക്ഷിതമാക്കുന്നതിന് അടുത്തുള്ള സൈബർ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുക. ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ ബന്ധപ്പെടേണ്ടതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാലടി സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി വിസി, 'ദേഹോപദ്രവം ഏൽപ്പിച്ചു'
'അറബിക്കടലിനുമപ്പുറം അഴുക്കുചാലുണ്ടെങ്കിൽ പിഎംശ്രീ അതിലേക്ക് വലിച്ചെറിയണം'; നമുക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി ഷാജി