റീപോളിംഗ്: ബത്തേരി നഗരസഭയിലെ 19-ാം വാർഡിൽ മികച്ച പോളിംഗ്

Published : Dec 18, 2020, 06:00 PM IST
റീപോളിംഗ്: ബത്തേരി നഗരസഭയിലെ 19-ാം വാർഡിൽ മികച്ച പോളിംഗ്

Synopsis

ഇന്ന് രാത്രി എട്ടുമണിക്ക് ബാലറ്റ് പെട്ടികൾ നഗരസഭ ഓഫീസിൽ വെച്ച് വോട്ടെണ്ണി ഫല പ്രഖ്യാപനം നടക്കും. നിലവിൽ ബത്തേരി നഗരസഭയിൽ LDF ന് 23 ഉം  UDFന് 10 ഉം സീറ്റുകളുണ്ട്

ബത്തേരി: റീ പോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ പത്തൊമ്പതാം ഡിവിഷൻ തൊടുവട്ടിയിൽ മികച്ച പോളിംഗ്. വൈകുന്നേരം അഞ്ച് മണി വരെ 75.75 % പോളിംഗാണ് രേഖപ്പെടുത്തിയത്. യന്ത്രതകരാർ കാരണം  വോട്ടെണ്ണൽ തടസ്സപ്പെട്ടതിനെ തുടർന്നാണ്  റീ പോളിംഗ് നടന്നത്. 

ഇന്ന് രാത്രി എട്ടുമണിക്ക് ബാലറ്റ് പെട്ടികൾ നഗരസഭ ഓഫീസിൽ വെച്ച് വോട്ടെണ്ണി ഫല പ്രഖ്യാപനം നടക്കും. നിലവിൽ ബത്തേരി നഗരസഭയിൽ LDF ന് 23 ഉം  UDFന് 10 ഉം സീറ്റുകളുണ്ട്.ഒരു സ്വതന്ത്രയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  യുഡിഎഫിലെ അസീസ് മാടാല, LDF ലെ പി.എം. ബീരാൻ ബി ജെ പി യിലെ സുദിൻ എന്നിവരാണ് തൊടുവട്ടിഡി വിഷനിലെ സ്ഥാനാർത്ഥികൾ. UDF സിറ്റിംഗ് സീറ്റായ തൊടുവട്ടിയിൽ  1079 വോട്ടർമാരാണ് ഉള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി
മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ