മോസ്കോ നഗരത്തിലെ നാല് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി. ഒറ്റ ദിവസം 71 ഡ്രോണുകൾ അയച്ചെന്നും ഇവയെല്ലാം റഷ്യൻ വ്യോമപ്രതിരോധ സംവിധാനം തകർത്തെന്നും റഷ്യ അവകാശപ്പെട്ടു
- Home
- News
- Kerala News
- Malayalam news live: ഒറ്റ മണിക്കൂറിൽ 4 വിമാനത്താവളം ലക്ഷ്യമിട്ടെത്തിയത് 11 ഡ്രോണുകൾ, ഒറ്റ ദിവസത്തിൽ 71 ഡ്രോണുകൾ മോസ്കോയിലേക്ക് തൊടുത്ത് യുക്രൈൻ; എല്ലാം തകർത്തെന്ന് റഷ്യ
Malayalam news live: ഒറ്റ മണിക്കൂറിൽ 4 വിമാനത്താവളം ലക്ഷ്യമിട്ടെത്തിയത് 11 ഡ്രോണുകൾ, ഒറ്റ ദിവസത്തിൽ 71 ഡ്രോണുകൾ മോസ്കോയിലേക്ക് തൊടുത്ത് യുക്രൈൻ; എല്ലാം തകർത്തെന്ന് റഷ്യ

കത്രിക രോഗിയുടെ വയറ്റിൽ കുടുങ്ങിയ വണ്ടാനത്തെ ചികിത്സാപിഴവിൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും. ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഡോ ഉഷ ജോസഫിന്‍റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് 9 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിനു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകും.
Malayalam news live ഒറ്റ മണിക്കൂറിൽ 4 വിമാനത്താവളം ലക്ഷ്യമിട്ടെത്തിയത് 11 ഡ്രോണുകൾ, ഒറ്റ ദിവസത്തിൽ 71 ഡ്രോണുകൾ മോസ്കോയിലേക്ക് തൊടുത്ത് യുക്രൈൻ; എല്ലാം തകർത്തെന്ന് റഷ്യ
Malayalam news live കടുപ്പിച്ച് മുഖ്യമന്ത്രി, ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട, കർശന നടപടി ഉറപ്പ്; 'ജനങ്ങൾക്കാണ് മുൻഗണന'
പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് മുൻഗണനയെന്ന് മുഖ്യമന്ത്രി. വീഴ്ചകളിൽ കർശന നടപടികളുണ്ടാകും. ശസ്ത്രക്രിയ പിഴവിനെ തുടർന്ന് ഉഷ ജോസഫിന്‍റെ വയറ്റിൽ 5 വർഷം ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം
Malayalam news live രാഹുൽ ഗാന്ധിയല്ല ഇന്ത്യ സഖ്യത്തിന്‍റെ മുഖമാകേണ്ടത്, മാറി നിൽക്കണം, തുറന്നടിച്ച് മണിശങ്കർ അയ്യർ; 'മമത ബാനർജി സഖ്യത്തിന്‍റെ മുഖമായാൽ ഗുണം ചെയ്യും'
ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മാറിനിൽക്കണമെന്നും മമത ബാനർജി മുഖമാകണമെന്നും മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു. പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Malayalam news live അമേരിക്കയെ നടുക്കി അക്രമി, ട്രംപിന്‍റെ വസതിയിൽ വെടിവയ്പ്പ്, തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാർ എ ലാഗോ വസതിയിൽ ആക്രമണ ശ്രമം നടന്നു. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. സംഭവസമയത്ത് ട്രംപ് വൈറ്റ് ഹൗസിലായിരുന്നു
Malayalam news live മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തമുണ്ടായില്ലേ? അന്ന് എല്ലാ സഹായവും കൈനീട്ടി വാങ്ങിയില്ലേ? കേരളത്തോട് കേന്ദ്രത്തിന് വല്ലാത്തൊരു പക - മുഖ്യമന്ത്രി
പ്രകൃതി ദുരന്തങ്ങളിലടക്കം കേരളത്തിന് അർഹമായ സഹായം നൽകാതെ കേന്ദ്ര സർക്കാർ പകപോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ എല്ലാ സഹായവും സ്വീകരിച്ച മോദി, കേരളത്തിന്റെ കാര്യത്തിൽ വിവേചനം കാണിക്കുന്നുവെന്നും വിമർശിച്ചു
Malayalam news live പൊതുജനങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ; യുഎപിഎ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 6 പ്രതികളെ കണ്ടെത്താൻ വിവരങ്ങള്‍ കൈമാറണം
സംസ്ഥാനത്തെ യുഎപിഎ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ ആറ് പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ പിന്തുണ തേടി എൻഐഎ.കൊച്ചി എൻഐഎ യൂണിറ്റ് അന്വേഷിക്കുന്ന പിഎഫ്ഐ കേസുകളിൽ പ്രതികളായവരെ തേടിയാണ് നോട്ടീസ്
Malayalam news live സ്വർണ മോഷണക്കേസിൽ ഭാര്യ പിടിയിലായി, മനംനൊന്ത് യുവാവിന്‍റെ കടുംകൈ; പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം, ഗുരുതരാവസ്ഥയിൽ
സ്വർണ മോഷണക്കേസിൽ ഭാര്യ അറസ്റ്റിലായതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ സ്വദേശി റഫീഖ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Malayalam news live പാക്കിസ്ഥാന്‍റെ കണ്ണിന് മുന്നിൽ 105 അടി ഉയരത്തിൽ ത്രിവര്‍ണ പതാക പാറിക്കളിക്കും, സ്ഥാപിച്ചത് ഇന്ത്യൻ സൈന്യം, പിന്നിൽ മലയാളി സൈനിക ഉദ്യോഗസ്ഥൻ
നിയന്ത്രണരേഖയിൽ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെ പൂഞ്ച് അതിര്‍ത്തിയിൽ 105 അടി ഉയരത്തിൽ ദേശീയപാതക സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. കുട്ടികൾക്കായുള്ള പാർക്കും, ഏക്താ മണ്ഡപവും അടങ്ങുന്ന പദ്ധതി നടപ്പിലാക്കുന്ന ബറ്റാലിയനെ നയിക്കുന്നത് മലയാളി സൈനികനാണ്.
Malayalam news live തെളിവിന്‍റെ കണിക പോലുമില്ല, എന്നിട്ടും തന്ത്രിയെ 'പെരുങ്കള്ളൻ' എന്ന് വിളിച്ചു; തന്ത്രിക്കെതിരായ പകപോക്കൽ നിയമവാഴ്ചയോടുള്ള വെല്ലുവിളി - ശ്രീധരൻ പിള്ള
ശബരിമല തന്ത്രിയെ 'പെരുങ്കള്ളൻ' എന്ന് വിശേഷിപ്പിച്ച ഗോവിന്ദന്റെ പരാമർശത്തിനെതിരെ ശ്രീധരൻ പിള്ള. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയും 2018-ലെ യുവതീ പ്രവേശന സമയത്ത് താൻ നൽകിയ നിയമോപദേശത്തിന്റെ പേരിലുള്ള രാഷ്ട്രീയ പകപോക്കലുമാണെന്ന് അദ്ദേഹം ആരോപിച്ചു
Malayalam news live പ്രധാനമന്ത്രിയുടെ പരാമർശത്തിൽ സന്തോഷമെന്ന് ആലിന്റെ മുത്തച്ഛൻ; 'മോശം കമന്റിടുന്നവരെ ഓർത്ത് കുടുംബത്തിന് ദുഃഖം'
തൻ്റെ മകനും മകളും പരസ്യത്തിനു വേണ്ടിയല്ല കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്തതെന്ന് വ്യക്തമാക്കിയ റെജി സാമുവൽ മോശം കമന്റുകൾ ഇടുന്ന ആളുകളെ ഓർത്താണ് തങ്ങൾക്ക് ദുഃഖമെന്നും കൂട്ടിച്ചേർത്തു.
Malayalam news live അതിവേഗം അമേരിക്കൻ നീക്കം, ഖത്തറിലേയും ബഹ്റൈനിലെയും താവളങ്ങളിൽ നിന്ന് സൈനികരെ ഒഴിപ്പിച്ചു; ഇറാനെതിരെ സൈനിക നീക്കമോ ലക്ഷ്യം?
ഇറാനെതിരായ സൈനിക നീക്ക ആശങ്കകൾക്കിടെ ഖത്തറിലെയും ബഹ്‌റൈനിലെയും താവളങ്ങളിൽ നിന്ന് അമേരിക്ക സൈനികരെ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. തങ്ങളെ ആക്രമിച്ചാൽ മേഖലയിലെ അമേരിക്കൻ താവളങ്ങളിൽ തിരിച്ചടിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്
Malayalam news live 'ഞാൻ ഭക്ഷണം കഴിച്ചാൽ പണം കൊടുക്കാറില്ല'; ബില്ല് കൊടുത്തപ്പോൾ കിട്ടിയത് അടി, മാങ്കാവിൽ ഹോട്ടൽ അടിച്ചു തകർത്ത് യുവാവ്
മദ്യപിച്ച് എത്തിയ മൂന്നംഗസംഘം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പണം നൽകാതെ മടങ്ങാനുള്ള നീക്കം ജീവനക്കാർ തടഞ്ഞു. തുടർന്നായിരുന്നു ആക്രമണം.
Malayalam news live ജോലിക്ക് പോലും പോകാൻ കഴിയാത്ത വിധം ശരീരമാസകലം പരിക്ക്; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം നേരിടേണ്ടിവന്നതെന്ന് ജോജി
എറണാകുളം ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു.
Malayalam news live കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; സിപിഎമ്മിന് സമ്പൂർണജയം, ഭരണസമിതിയിൽ 13 അംഗങ്ങളും എൽഡിഎഫ്
3033 വോട്ടുകൾ പോൾ ചെയ്തു. പത്ത് വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പാണ്. 1733 പാനൽ വോട്ടുകൾ എൽ.ഡി.എഫിന് നേടി.
Malayalam news live പള്ളിയിൽ നിന്ന് വീട്ടിലെത്തി, വീട്ടുകാർക്കൊപ്പമിരുന്ന് ആദ്യമൊരു പഫ്സ് കഴിച്ചു, പിന്നെ ഉപ്പുമാവും, 21കാരൻ കുഴഞ്ഞു വീണ് മരിച്ചു
ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു ആന്റോൺ. ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ.
Malayalam news live കൊല്ലത്ത് പുലര്‍ച്ചെ വീട് ഇടിഞ്ഞുവീണു; മുറിയിൽ കിടന്നുറങ്ങുകയായിരുന്ന 12 വയസുകാരന് പരിക്ക്
കൊല്ലം പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്ക്. കോട്ടവട്ടം സ്വദേശി വിനോദിന്‍റെ വീടിന്‍റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം
Malayalam news live 'വീണ് പരിക്കേറ്റു, 3 തവണ കൈ കെട്ടി വിട്ടു, 4ാം തവണ പ്ലാസ്റ്ററിട്ടു, അഴിച്ചപ്പോൾ കൈ വളഞ്ഞ നിലയിൽ'; മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം
കഴിഞ്ഞ മെയ് മാസത്തിലാണ് സുരേന്ദ്രൻ ഇരുചക്ര വാഹനത്തിൽ നിന്ന് വീണത്. ചാത്തങ്ങോട്ടുപുറം റോഡിൽ മഴയത്ത് തെന്നി വീണത് ആണ്. അപകടത്തിന് പിന്നാലെ അസഹ്യ വേദന അനുഭവപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് നേരെ പോയത്.
Malayalam news live ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ വെടിവെപ്പ്; മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്കുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തു
വാരാണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വെടിവെപ്പ്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രോഹന്‍ മിശ്രയ്‌ക്കെതിരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.രോഹന്‍ മിശ്ര വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു
Malayalam news live 13ലേറെ ആളുകൾ ഒരാളെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്, ബാറിൽ ആളുമാറി യുവാവിന് മർദനം, 5 പേർ അറസ്റ്റിൽ
. പതിനഞ്ചു വയസുള്ള മകനൊപ്പം ബാറിൽ എത്തിയ മറ്റൊരാളുമായി അക്രമി സംഘം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതിനിടയിൽ ജോജിയെ ആളുമാറി മർദ്ദിക്കുകയായിരുന്നു.
Malayalam news live 'വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് 2014ൽ മോദിയോട് പറഞ്ഞു'; സുരേഷ് ഗോപി
വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് പിന്നിൽ തന്‍റെ ഇടപെടലാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്നാണ് താൻ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു