റസ്റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിംഗിന് വൻസ്വീകാര്യത: സർക്കാരിന് 5.76 ലക്ഷത്തിൻ്റെ വരുമാനം

By Web TeamFirst Published Nov 10, 2021, 10:00 AM IST
Highlights

 നവംബ‍ർ ഒന്നിന് തുടങ്ങിയ ഓൺലൈൻ ബുക്കിം​ഗ് സൗകര്യം ഇന്നലെ വരെ 991 പേ‍ർ പ്രയോജനപ്പെടുത്തിയെന്നും ഇതിലൂടെ 5,76,927 രൂപ വരുമാനമായി ലഭിച്ചെന്നും പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ അറിയിച്ചു. 

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള റസ്റ്റ് ഹൗസുകളിൽ (PWD Rest House) പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിം​ഗ് സംവിധാനമേ‍ർപ്പെടുത്തിയ പദ്ധതി വൻവിജയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. നവംബ‍ർ ഒന്നിന് തുടങ്ങിയ ഓൺലൈൻ ബുക്കിം​ഗ് സൗകര്യം ഇന്നലെ വരെ 991 പേ‍ർ പ്രയോജനപ്പെടുത്തിയെന്നും ഇതിലൂടെ 5,76,927 രൂപ വരുമാനമായി ലഭിച്ചെന്നും പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ അറിയിച്ചു. 

പൊതുമരാമത്ത് വകുപ്പ് പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം ഉടൻ നടപ്പിലാക്കുമെന്നും ഇതിലൂടെ പദ്ധതികൾ സുതാര്യമാകുമെന്നും പൊതുമരാമത്ത്മന്ത്രി വ്യക്തമാക്കി. ഈ സംവിധാനം വഴി പദ്ധതികളുടെ എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും. പൊതുമാരമത്ത് ജോലികളുടെ കാലതാമസം ഒഴിവാക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും വർക്കിംഗ് കലണ്ടർ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. 

click me!