Deva Sahayam Pillai|ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക് ;ചടങ്ങുകൾ മെയ് 15ന് വത്തിക്കാനിൽ

Web Desk   | Asianet News
Published : Nov 10, 2021, 09:05 AM IST
Deva Sahayam Pillai|ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക് ;ചടങ്ങുകൾ മെയ് 15ന് വത്തിക്കാനിൽ

Synopsis

മതം മാറിയതിനെത്തുടർന്ന് അദ്ദേഹത്തെ കാരാ​ഗൃഹത്തിൽ അടച്ചു. രാജാവിന്റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. 300 വർഷങ്ങൾക്ക് ശേഷം 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുെട നിരയിലേക്ക് ഉയർത്തിയത്

തിരുവനന്തപുരം: രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള (devasahayam pillai)വിശുദ്ധ (holy)പദവിയിലേക്ക്. അടുത്ത വർഷൺ മെയ് 15നാണ് ചടങ്ങുകൾ നടക്കുക. വത്തിക്കാനിലാണ് ചടങ്ങുകൾ. ദേവസഹായം പിള്ള ഉൾപ്പെടെ അഞ്ച് വാഴ്ത്തപ്പെട്ടവെരയാണ് അന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത്. 

നീലകണ്ഠപിള്ള എന്നായിരുന്നു പേര്. മാർത്താണ്ഡ വർമ രാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോ​ഗസ്ഥനായിരുന്നു. ഒരു ഡച്ച് ഉദ്യോ​ഗസ്ഥനുമായുള്ള  സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും തുടർന്ന് ക്രിസ്തുമതം സ്വീകരിക്കുന്നതും. ബുട്ടാരി എന്ന ഈശോ സഭ വൈദികനിൽ നിന്നും 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. 

മതം മാറിയതിനെത്തുടർന്ന് അദ്ദേഹത്തെ കാരാ​ഗൃഹത്തിൽ അടച്ചു. രാജാവിന്റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. 300 വർഷങ്ങൾക്ക് ശേഷം 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുെട നിരയിലേക്ക് ഉയർത്തിയത്. 

പഴയ തിരുവിതാംകൂറിന്റെ ഭാ​ഗമായിരുന്ന മാർത്താണ്ഡത്തിനടുത്ത് നട്ടാലത്ത് ആണ് ദേവസഹായം പിള്ളയുടെ ജനനം

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ