മഴക്കെടുതി ദുരിതാശ്വാസം; വിദേശത്തുനിന്നെത്തിക്കുന്ന സാധനങ്ങള്‍ക്ക് നികുതിയിളവില്ല

By Web TeamFirst Published Aug 16, 2019, 11:56 AM IST
Highlights

കഴിഞ്ഞ പ്രളയകാലത്ത് നല്‍കിയ നികുതിയിളവ് ഇപ്പോള്‍ ലഭിക്കില്ലെന്നും കൊച്ചിയിലെ കസ്റ്റംസ്  പ്രിവന്റീവ് വിഭാഗം കമ്മീഷണർ സുമിത് കുമാർ അറിയിച്ചു. 
 

കൊച്ചി: സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിദേശത്തു നിന്നെത്തിക്കുന്ന സാധനസാമഗ്രികള്‍ക്ക് നികുതിയിളവില്ലെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു. കഴിഞ്ഞ പ്രളയകാലത്ത് നല്‍കിയ നികുതിയിളവ് ഇപ്പോള്‍ ലഭിക്കില്ലെന്നും 
കൊച്ചിയിലെ കസ്റ്റംസ്  പ്രിവന്റീവ് വിഭാഗം കമ്മീഷണർ സുമിത് കുമാർ അറിയിച്ചു. 

2018ലെ പ്രളയസമയത്ത് വിദേശത്തുനിന്നെത്തിക്കുന്ന സാധനസാമഗ്രികള്‍ക്ക് നികുതിയിളവ് ഏര്‍പ്പെടുത്തിയിരുന്നു. ഈ നികുതിയിളവിന്‍റെ കാലാവധി കഴിഞ്ഞ വർഷം ഡിസംബർ 31 ന് അവസാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുകളൊന്നും നിലവില്‍ വന്നിട്ടുമില്ല.  ഈ സാഹചര്യത്തിലാണ്  പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്ന് എത്തിക്കുന്ന സാധന സാമഗ്രികൾക്ക് നികുതി നൽകേണ്ടി വരുമെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചിരിക്കുന്നത്. 

click me!