തിരുവനന്തപുരത്ത് വളർത്തു നായയുമായി ഗുണ്ടയുടെ വിളയാട്ടം, 2 പേർക്ക് പരിക്ക് 

Published : Dec 14, 2024, 11:10 PM IST
തിരുവനന്തപുരത്ത് വളർത്തു നായയുമായി ഗുണ്ടയുടെ വിളയാട്ടം, 2 പേർക്ക് പരിക്ക് 

Synopsis

പോമറേനിയൻ ഇനത്തിൽപ്പെട്ട നായയുമായി പ്രദേശവാസിയായ മണക്കാട്ടുവിളാകം സക്കീറിന്‍റെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറുകയായിരുന്നു. വീടിന്‍റെയുള്ളിൽ വെച്ചാണ് നായ സക്കീറിനെ കടിച്ചത്.

തിരുവനന്തപുരം : കഠിനംകുളത്ത് വളർത്ത് നായയുമായി ഗുണ്ടയുടെ വിളയാട്ടം. നായയുടെ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളി അടക്കം രണ്ട് പേർക്ക് പരിക്ക്. കമ്രാൻ എന്ന സമീറാണ് ആളുകളെ പട്ടിയെ കൊണ്ട് കടിപ്പിച്ചത്. 

കഠിനംകുളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ എന്ന സമീറാണ് ഇന്ന് വൈകുന്നേരം ചിറക്കലിൽ വളർത്തുനായയുമായി പരിഭ്രാന്തി സൃഷ്ടിച്ചത്. പോമറേനിയൻ ഇനത്തിൽപ്പെട്ട നായയുമായി പ്രദേശവാസിയായ മണക്കാട്ടുവിളാകം സക്കീറിന്‍റെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറുകയായിരുന്നു. വീടിന്‍റെയുള്ളിൽ വെച്ചാണ് നായ സക്കീറിനെ കടിച്ചത്.

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

നായയുടെ കടിയേറ്റതിന് പിന്നാലെ സക്കീർ ആശുപത്രിയിലേക്കും സക്കീറിന്‍റെ പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനും പോയി. ഈ സമയം പ്രതി സമീർ പെട്രോളുമായി മടങ്ങി എത്തി വീട്ടിന് മുന്നിൽ തീയിട്ടു. തുടർന്ന് അവിടെ നിന്ന് മടങ്ങിയ വഴിക്കാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശി അജയിനെയും നായ കടിച്ചത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. 

ദേശീയപാത നിർമാണത്തിനുള്ള ക്രെയിനിടിച്ച് കാൽനട യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്

 

 

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ