മയക്കുമരുന്ന് കേസില്‍ ജാമ്യം ; ഗുണ്ടകൾ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചു

Published : Jun 09, 2022, 10:06 PM ISTUpdated : Jun 09, 2022, 10:13 PM IST
 മയക്കുമരുന്ന് കേസില്‍ ജാമ്യം ; ഗുണ്ടകൾ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചു

Synopsis

മയക്കുമരുന്നുമായി ജന്മദിനാഘോഷത്തിന് എത്തിയപ്പോഴായിരുന്നു സംഘത്തെ പിടിച്ചത്. 

ആലപ്പുഴ: കോടതി വളപ്പിൽ ക്വട്ടേഷൻ ഗുണ്ടകളുടെ ജന്മദിനാഘോഷം. എംഡിഎംഎ കൈവശം വെച്ച കേസിൽ ജാമ്യം കിട്ടിയ ഗുണ്ട മരട് അനീഷും കൂട്ടരുമാണ് ആലപ്പുഴ കോടതി വളപ്പിൽ  കേക്ക് മുറിച്ച് ആഘോഷിച്ചത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ ദിവസം സുഹൃത്തിന്‍റെ ജന്മദിന ആഘോഷത്തിന് പുന്നമടയിൽ എത്തിയപ്പോഴാണ് അനീഷിനെയും സംഘത്തെയും എംഡിഎംഎയുമായി പൊലീസ് പിടിച്ചത്.

അനീഷിനൊപ്പം കരൺ, ഡോൺ അരുൺ എന്നിവരടങ്ങിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പകൽ നിന്നും ആയുധവും പിടിച്ചെടുത്തിരുന്നു. കുറഞ്ഞ അളവിൽ മാത്രം മയക്കുമരുന്ന് പിടിച്ചത് കൊണ്ട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ ആയിരുന്നു കോടതി വളപ്പിലെ ആഘോഷം. ആഘോഷത്തിൽ പങ്കെടുത്തവർ എല്ലാം ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി.
 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം