LIFE Mission : ലൈഫ് ഭവന പദ്ധതി രണ്ടാം ഘട്ടം കരട് പട്ടിക തയ്യാർ, രണ്ടുതവണ പരാതിയിലൂടെ തിരുത്തലിന് അവസരം

Published : Jun 09, 2022, 09:46 PM ISTUpdated : Jun 09, 2022, 09:47 PM IST
LIFE Mission : ലൈഫ് ഭവന പദ്ധതി രണ്ടാം ഘട്ടം കരട് പട്ടിക തയ്യാർ, രണ്ടുതവണ പരാതിയിലൂടെ തിരുത്തലിന് അവസരം

Synopsis

LIFE Mission  ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.  പട്ടിക അ‍‍ർദ്ധരാത്രിയോടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റായ www.life2020.kerala.gov.in ൽ ലഭ്യമാകും

തിരുവനന്തപുരം: ലൈഫ് ഭവന  (LIFE Mission ) പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.  പട്ടിക അ‍‍ർദ്ധരാത്രിയോടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റായ www.life2020.kerala.gov.in ൽ ലഭ്യമാകും. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയിൽ പരാതിയുള്ളവർക്ക് രണ്ട് ഘട്ടമായി അപ്പീൽ നൽകാൻ അവസരമുണ്ട്. ജൂൺ 17ന് അകം ആദ്യഘട്ട അപ്പീൽ നൽകണം. 

ഗ്രാമ പഞ്ചായത്തുകളിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിൽ, നഗരരസഭാ സെക്രട്ടറിക്കുമാണ് അപ്പീൽ നൽകേണ്ടത്.  ഒന്നാം ഘട്ടത്തിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഇതിൽ പരാതിയുള്ളവർക്ക് ജൂലൈ എട്ടിനകം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. രണ്ടാം ഘട്ട അപ്പീലിന് ശേഷമുള്ള പട്ടിക ജൂലൈ 22ന്  പ്രസിദ്ധീകരിക്കും. ആഗസ്റ്റ് അഞ്ചിന് ഗ്രാമസഭകളുടേയും 10ന് തദ്ദേശഭരണസമിതികളുടേയും  അംഗീകാരം നേടിയ ശേഷം ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 

അപ്പീലുകൾ നേരിട്ടും ഓൺലൈനായും സമർപ്പിക്കാം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ്  ഡെസ്കുകൾ സ്ഥാപിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എംവി ഗോവിന്ദൻ തിരുവനന്തപുരത്ത് അറിയിച്ചു. പൊതുവിഭാഗത്തിൽ  ഭൂമിയുള്ള 2,55,425 പേരും ഭൂരഹിതരായ 1,39,836 പേരുമടക്കം 3,95,261 ഗുണഭോക്താക്കളാണുള്ളത്. 

പട്ടികജാതി വിഭാഗത്തിൽ ഭൂമിയുള്ള 60,744ഉം ഭൂമിയില്ലാത്ത 43,213ഉം ആയി 1,03,957 ഗുണഭോക്താക്കൾ. പട്ടികവർഗ വിഭാഗത്തിൽപെട്ട  15,163 പേരാണ് പട്ടികയിൽ ഉള്ളത്. ആകെ സ്വന്തമായി ഭുമിയുള്ള 3,28,041  പേർക്കും ഭൂമിയില്ലാത്ത 1,86,340 പേർക്കും വീട് ലഭിക്കും. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുതിയ അപേക്ഷകൾ നൽകാൻ ഇനി അവസരമില്ല. ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2,95,006 വീടുകളാണ് പൂർത്തീകരിച്ചത്. അതിന് പുറമെ 34,374 വീടുകളുടേയും 27 കെട്ടിട സമുച്ഛയങ്ങളുടേയും നിർമാണം പുരോഗമിക്കുകയാണ്. 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം