
കൊച്ചി: യുവ ഡോക്ടർമാർ മരിച്ച ഗോതുരുത്ത് അപകടത്തിന് തൊട്ട് മുൻപ് ഉള്ള കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കടൽവാതുരുത്ത് പുഴയിലേക്ക് കാർ മറിയുന്നതിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാറിന് ശരാശരിക്ക് മുകളിൽ വേഗതയുണ്ടെന്നും വേഗതയേക്കാൾ അപകടമുണ്ടാക്കിയത് അശ്രദ്ധ കാരണമുള്ള ഡ്രൈവിംഗ് ആണെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച അഞ്ചംഗ സംഘമാണ് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടത്.
അപകടത്തിൽ യുവഡോക്ടർമാർ മരിച്ചിരുന്നു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. മെഡിക്കൽ വിദ്യാർത്ഥികളും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്ന മറ്റുള്ളവർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് കാര്യമായി പരിക്കുകളുണ്ടായിരുന്നില്ല. ഒക്ടോബർ 1നായിരുന്നു രാത്രി പന്ത്രണ്ടരയോടെ നല്ല വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിനിയായ പെൺകുട്ടിയടക്കം മൂന്നുപേരെ നാട്ടുകാർ രക്ഷപെടുത്തി. കാർ വേഗത്തിൽ വന്ന് പുഴയിലേക്ക് മറിയുകയായിരുന്നു.
ഹെർണിയ ഓപ്പറേഷന് തീയതി കിട്ടാൻ 2000 രൂപ കൈക്കൂലി; സർക്കാർ ഡോക്ടറെ കൈയ്യോടെ പൊക്കി വിജിലൻസ്
കൊച്ചിയിൽ പാർട്ടി കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തിൽ പെട്ടത്. കാറിൻ്റെ ഡോർ തുറന്ന് കിടക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല. മൂന്നുപേരെ ആശുപത്രിയിലെത്തിച്ചു. ഗൂഗിൾ മാപ്പ്നോക്കിയാണ് ഇവരുടെ യാത്രയെന്ന് പൊലീസ് പറഞ്ഞിരുന്നു.
https://www.youtube.com/watch?v=bog352NOweo
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam