
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ചിലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ. നികുതി കുടിശിക പിരിക്കാൻ നടപടി ഊർജ്ജിതമാക്കി. അനാവശ്യ ചെലവുകൾ കര്‍ശനമായി നിയന്ത്രിക്കും. വിദേശയാത്ര, വിമാനയാത്ര, ടെലിഫോൺ ചാര്‍ജ്ജ്, കെട്ടിടം മോടി പിടിപ്പിക്കൽ, വാഹനം വാങ്ങൽ എന്നിവക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വിവിധ ക്ഷേമ പെൻഷനുകൾക്കായി 11,101.92 കോടി രൂപ നടപ്പ് സാമ്പത്തിക വർഷം വകയിരുത്തി. 2015-2016 സാമ്പത്തിക വർഷത്തിൽ ഇത് 3675.16 കോടി മാത്രമായിരുന്നെന്നും ധനമന്ത്രി നിയമസഭയിൽ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam