'വൈദ്യുതിവാങ്ങല്‍ കരാര്‍ റദ്ദാക്കിയ ഉത്തരവ് പ്രതിസന്ധിയുണ്ടാക്കും,ഇടക്കാല ക്രമീകരണത്തിന് കമ്മീഷനെ സമീപിക്കണം'

By Web TeamFirst Published Jun 1, 2023, 5:04 PM IST
Highlights

അപ്പീൽ നിരസിക്കപ്പെട്ടാലുണ്ടാകുന്ന സാഹചര്യം നേരിടുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച്, വൈദ്യുതി ക്രമീകരിക്കുന്നതിന്  അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കെഎസ്ഇബിക്ക്  സര്‍ക്കാരിന്‍റെ  നിർദ്ദേശം

തിരുവനന്തപുരം:സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍റെ   അംഗീകാരമില്ലാത്ത വൈദ്യുതി വാങ്ങല്‍ കരാറുകളുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് കെഎസ്ഇബിഎൽ നൽകിയ ഹർജി തള്ളിക്കൊണ്ട് 10.05.2023 ല്‍  കെഎസ്ഇആർസി ഉത്തരവ് പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്‍റെ  ഫലമായി സംസ്ഥാനത്തിന്‍റെ  വൈദ്യുതി ലഭ്യതയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നങ്ങൾ സിഎംഡി, കെഎസ്ഇബിഎൽ, 27.05.2023 ലെ കത്ത് പ്രകാരം സര്‍ക്കാരിനെ  അറിയിച്ചു. 

കത്തില്‍ ചൂണ്ടിക്കാണിച്ച സംസ്ഥാനത്തിന്‍റെ  അപകടകരമായ വൈദ്യുതി സാഹചര്യം പരിഗണിച്ച് കെ എസ് ഇ ബിയുടെ ആർട്ടിക്കിൾ ഓഫ് അസോസിയേഷനിലെ സെക്ഷൻ 55 പ്രകാരം സർക്കാരില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച്, ഹർജി തീർപ്പാക്കിയ തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ഇതിനകം അനുവദിച്ചിരിക്കുന്ന ഇടക്കാല ക്രമീകരണം ഒരു ഇതര ഇടക്കാല ക്രമീകരണം ഉണ്ടാക്കുന്നതുവരെയോ, അല്ലെങ്കിൽ അപ്പലേറ്റ് ട്രിബ്യൂണലിൽ സമർപ്പിച്ച അപ്പീൽ / സ്റ്റേ പെറ്റീഷനില്‍ തീരുമാനമാകുന്നതുവരെയോ ഏതാണ് ആദ്യം അതുവരെ തുടരണമെന്ന അഭ്യർത്ഥന കെഎസ്ഇആർസിക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്ന  നിര്‍ദ്ദേശം സിഎംഡി, കെഎസ്ഇബിഎൽന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

അപ്പെലേറ്റ് ട്രിബ്യൂണലിലെ അപ്പീൽ നിരസിക്കപ്പെട്ടാലുണ്ടാകുന്ന സാഹചര്യം നേരിടുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച്, വൈദ്യുതി ക്രമീകരിക്കുന്നതിന് കെഎസ്ഇബിഎൽ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന നിർദ്ദേശവും നല്‍കിയിട്ടുണ്ട്. ഈ നിർദേശങ്ങളിൽ സ്വീകരിച്ച നടപടികൾ അടിയന്തരമായി  അറിയിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 

click me!