അനുവാദമില്ലാതെ പുസ്തക രചന; നടപടി കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്, സഭയിലെ വിശദീകരണത്തിലും വ്യക്തതയില്ല

By Web TeamFirst Published Jun 27, 2022, 12:36 PM IST
Highlights

ജേക്കബ്ബ് തോമസിനെതിരെ സര്‍വ്വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിന് നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ രേഖമൂലം നിയമസഭയില്‍. സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ അനുമതി തേടാതെ എം ശിവശങ്കര്‍ പുസ്തകമെഴുതിയെങ്കിലും നടപടി എടുത്തില്ല.സമാന വീഴ്ചയിലെ നടപടി വൈരുദ്ധ്യം ഒഴിവാക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല

തിരുവനന്തപുരം; ഒരേ വീഴ്ച വരുത്തിയ  രണ്ട് മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് വ്യത്യസ്തമായ നടപടി. കെ കെ രമ നിയമസഭയില്‍ ഇന്നയിച്ച ചോദ്യത്തിന് രേഖ മൂലം മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഈ ഇരട്ടത്താപ്പ് ഒരിക്കല്‍കൂടി വ്യക്തമായത്.

സര്‍വ്വീസ് ചട്ടം ലംഘിച്ച് പുസത്കമെഴുതിയതിന് ജേക്കബ് തോമസിനെതിരെ എടുത്ത നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ  എന്ന കെ കെ രമയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ രേഖാ മൂലമുള്ള മറുപടി ഇങ്ങിനെയാണ് 

'1966-െല Police Forces (Restrictions of Right) Act ലെ Section 3ന്‍റെ  ലംഘനം നടതായി കണ്ടതിനാല്‍, ടി നിയമത്തിലെ വകുപ്പ് 4 പ്രകാരം   ക്രിമിനൽ നടപടിയും, 1968-ലെ  All India Service (Conduct) Rules ന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് കണ്ടതിനാല്‍, 1969-െല All India Service (Discipline &
Appeal) Rulesലെ  Rule 8  പ്രകാരം വകുപ്പ്തല നടപടിയുമാണ് മുൻ വിജിലൻസ് ഡയറക്ർ ജേക്കബ്ബ് തോമസിനെതിരെ ആരംഭിച്ചിട്ടുള്ളത്'

സമാന സ്വാഭവമുള്ള പുസത്കം എഴുതിയ എം ശിവശങ്കര്‍ ഐ എഎസ് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടപടി എടുത്തിട്ടില്ലെന്നും മറുപടി നല്‍കിയിട്ടുണ്ട്.ജേക്കബ് തോമസിനെതിരെ ശിക്ഷ നടപടികൾ സീകരിക്കുന്നതിന് അടിസ്ഥാനമായ ചട്ടങ്ങള്‍  ,ശിവശങ്കരിന്‍റെ  കാര്യത്തില്‍ ഉപയോഗിക്കുന്നതില്‍ ഉണ്ടായ വൈരുദ്ധ്യം ഇല്ലാതാക്കാന്‍ 
 സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ, ജേക്കബ് തോമസിനെതിരായ നടപടിയുടെ വിശദാംശങ്ങള്‍ ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്

ലൈഫ് മിഷനില്‍ അന്വേഷണം തുടരാന്‍ സിബിഐ; സരിത്തിന് നോട്ടീസ്, ശിവശങ്കര്‍, സ്വപ്ന എന്നിവരെയും ചോദ്യംചെയ്യും

സ്വയം വിരമിക്കലിനായി എം ശിവശങ്കര്‍ നല്‍കിയ അപേക്ഷ തള്ളി

 

എം ശിവശങ്കറിന്‍റെ (M Sivasankar)  സ്വയം വിരമിക്കൽ അപേക്ഷ നിരസിച്ച് ചീഫ് സെക്രട്ടറി. ദേശീയ അന്വേഷണ ഏജൻസികളുടെ കേസിൽ പ്രതിയാകുകയും വകുപ്പുതല അന്വേഷണം തുടരുകയും ചെയ്യുന്ന സഹചര്യത്തിലാണ് നടപടി. . മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായിരുന്ന ശിവശങ്കർ സ്വർണ്ണ കടത്തിൽപ്പെട്ടതോടെയാണ് സസ്പെന്‍ഷനിലായത്. സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക്ക് നിയമനത്തിൽ മുൻ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നായിരുന്നു സസ്പെഷൻ. ഒരു വ‍ര്‍ഷവും മൂന്ന് മാസവും സസ്പെഷനിൽ കഴിഞ്ഞ ശിവശങ്കർ കഴി‍ഞ്ഞ ജനുവരിയിലാണ് സർവ്വീസിൽ പ്രവേശിച്ചത്. അടുത്ത ജനുവരി വരെ അദ്ദേഹത്തിന് സർവ്വീസ് കാലാവധിയുണ്ട്.

 ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയായ ശിവശങ്കറിനെതിരായ കുറ്റപത്രം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ വിആർസ് നൽകാനാകില്ലെന്നാണ് ചീഫ് സെക്രട്ടറി ഫയലിൽ എഴുതിയത്.  മുഖ്യുമന്ത്രിയുമായി നല്ല അടുപ്പമുള്ള ശിവശങ്കർ അനുവാദില്ലാതെ പുസ്കമെഴുതിയതിനും ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. സ്വർണ്ണ കേസിൽ കസ്റ്റംസും ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്സ്മെന്‍റും ശിവശങ്കറിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. ലൈഫ് അഴിമതിയിലെ വിജിലൻസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

click me!