
കൊച്ചി: ആലപ്പുഴയിലെ പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്.വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സർക്കാർ സഹായിക്കുകയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണിത്.വോട്ടിനായി മതഭീകരവാദികളെ സർക്കാർ സഹായിക്കുന്നു. തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ട് ഇടതിനോപ്പമാണ്. പോപ്പുലര്‍ഫ്രണ്ടുമായും പിഡിപിയുമായും സഖ്യം ഉണ്ടാക്കി. വോട്ട്ബാങ്ക് താല്പര്യത്തിൽ വർഗീയ ശക്തികളെ പ്രത്സാഹിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു.
പി സി ജോർജിനെതിരെ കേസ് എടുത്തിട്ടും പി എഫ് ഐയ്ക്ക് എതിരെ നടപടിയില്ല. ഇത് ഇരട്ട നീതിയാണ്. വൈദികർക്കെതിരെ കേസ് എടുക്കുന്നു, മുസ്ലിം പണ്ഡിതൻമാർക്കെതിരെ കേസ് എടുക്കുന്നില്ല. സർക്കാർ വർഗീയ ദ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുറ്റപ്പെടുത്തി.
ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് (Popular Front) റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മത സ്‍പര്‍ദ്ദ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം ആലപ്പുഴയില്‍ നടന്നത്. പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam