'നടപടി വേണ്ടെന്ന് വെച്ചത് യുഎഇയുമായുള്ള നല്ല ബന്ധം തുടരാൻ'; സ്മാർട്ട് സിറ്റി വിവാദത്തിൽ വിശദീകരണവുമായി സർക്കാർ

Published : Dec 06, 2024, 06:32 AM IST
'നടപടി വേണ്ടെന്ന് വെച്ചത് യുഎഇയുമായുള്ള നല്ല ബന്ധം തുടരാൻ'; സ്മാർട്ട് സിറ്റി വിവാദത്തിൽ വിശദീകരണവുമായി സർക്കാർ

Synopsis

ഒറ്റയടിക്ക് ഒഴിവാക്കിയാൽ വ്യവസായ സൗഹൃദമല്ല സംസ്ഥാനം എന്ന സന്ദേശം വരും എന്നതും പരിഗണിച്ചെന്നാണ് സർക്കാർ വിശദീകരണം. ഏറ്റെടുക്കുന്ന ഭൂമി ഇൻഫോപാർക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികൾക്കും നൽകാനാണ് നീക്കം. 

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീ കോം മുടക്കിയ തുക വിലയിരുത്തി തിരിച്ചു കൊടുത്ത് ഒഴിവാക്കാനുള്ള തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സ‍ർക്കാരിൻറെ വിശദീകരണം. യുഎഇയുമായുള്ള നല്ല ബന്ധം തുടരാൻ കൂടിയാണ് വ്യവസ്ഥ ലംഘിച്ചിട്ടും ടീ കോമിനെതിരെ ആർബിട്രെഷൻ നടപടിക്ക് ശ്രമിക്കാത്തതെന്നും വ്യവസായ വകുപ്പ് പറയുന്നു. ഒറ്റയടിക്ക് ഒഴിവാക്കിയാൽ വ്യവസായ സൗഹൃദമല്ല സംസ്ഥാനം എന്ന സന്ദേശം വരും എന്നതും പരിഗണിച്ചെന്നാണ് സർക്കാർ വിശദീകരണം. ഏറ്റെടുക്കുന്ന ഭൂമി ഇൻഫോപാർക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികൾക്കും നൽകാനാണ് നീക്കം. അതേസമയം, കരാർ വ്യവസ്ഥയിൽ ഇല്ലാതെ ടീ കോമിന് നഷ്ട പരിഹാരം നൽകാനുള്ള നീക്കത്തിൽ അഴിമതി ആരോപണം തുടരാനാണ് പ്രതിപക്ഷ തീരുമാനം. 

വിദേശത്തു നിന്ന് ബന്ധുക്കളെത്തും; ആൽബിന് വിട നൽകാനൊരുങ്ങി കോളേജ്,കാറപകടത്തിൽ ചികിത്സയിലുള്ളവരുടെ നില തൃപ്തികരം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം