'ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ...'; കേരളത്തിന്‍റെ ആ വലിയ ലക്ഷ്യം തുറന്ന് പറഞ്ഞ് മന്ത്രി

Published : Dec 17, 2023, 01:38 PM IST
'ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ...'; കേരളത്തിന്‍റെ ആ വലിയ ലക്ഷ്യം തുറന്ന് പറഞ്ഞ് മന്ത്രി

Synopsis

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത അറുപത്തിയാറ് കേരളത്തിൽ വലിയ വികസന കുതിപ്പിന്  വഴിവെക്കും. മലയാളികളുടെ ചിരകാല സ്വപ്നമായ  45 മീറ്റർ വീതിയുള്ള ദേശീയപാത  അറുപത്തി ആറിന്റെ നിർമ്മാണം 2025 ൽ പൂർത്തിയാകും

ആലപ്പുഴ: ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കായംകുളം മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മമ്പ്രകുന്നേൽ റെയിൽവേ മേൽപ്പാലത്തിനായുള്ള ടെൻഡർ നടപടികൾ നടക്കുകയാണ്. ഇതിനായി സംസ്ഥാന സർക്കാർ ചിലവഴിച്ചത് 31.21 കോടി രൂപയാണ്.  സംസ്ഥാനം മുഴുവൻ ശ്രദ്ധിക്കുന്ന പാലമായി മണ്ഡലത്തിലെ കൂട്ടുംവാതുക്കൽ കടവ് പാലം മാറി.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത അറുപത്തിയാറ് കേരളത്തിൽ വലിയ വികസന കുതിപ്പിന്  വഴിവെക്കും. മലയാളികളുടെ ചിരകാല സ്വപ്നമായ  45 മീറ്റർ വീതിയുള്ള ദേശീയപാത  അറുപത്തി ആറിന്റെ നിർമ്മാണം 2025 ൽ പൂർത്തിയാകും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് 5600 കോടി രൂപ ചെലവ് വഹിക്കാൻ തയ്യാറായി.

ആലപ്പുഴ ജില്ലയിൽ മാത്രം ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 853.40 കോടി രൂപയാണ്. കേന്ദ്രം കേരളത്തിനു നൽകേണ്ട  വിഹിതം വെട്ടികുറച്ചത്തോടെ അത് ബാധിക്കുന്നത് കേരളത്തിലെ ജനങ്ങളെയാണ്. കായംകുളം മുൻസിപ്പാലിറ്റിയുടെ വിവിധ റോഡുകൾ, മാർക്കറ്റ് പാലം, കോയിക്കൽപടി പാലം, കന്നീശക്കടവ് പാലം എന്നിവ യാഥാർഥ്യമാകുന്നതിനുള്ള പ്രവർത്തികൾ നടക്കുന്നു. മണ്ഡലത്തിൽ 59  കോടി രൂപ ചിലവിൽ 109 പ്രവർത്തികളാണ് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗത്തിൽ മാത്രം പൂർത്തീകരിച്ചത്. മണ്ഡലത്തിലെ ടൂറിസം മേഖലയിലെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ എല്ലാ നിലയിലും സംസ്ഥാന സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നവകേരള സദസിൻ്റെ ഭാഗമായി കായംകുളം മണ്ഡലത്തിൽ സ്വീകരിച്ചത് 4800 നിവേദനങ്ങളാണ്. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകി. ആകെ 24 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. സംശയങ്ങൾക്കും സേവനങ്ങൾക്കുമായി പ്രത്യേക ഹെല്പ് ഡെസ്‌ക്കുമുണ്ടായിരുന്നു. രാവിലെ 8 മണി മുതലാണ് പരാതികൾ സ്വീകരിച്ചു തുടങ്ങിയത്. മുഖ്യമന്ത്രി വേദി വിട്ടു പോയതിന് ശേഷവും ഇതിനുള്ള സൗകര്യമുണ്ടായിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടർ നടപടികൾക്കായി ജില്ലതല മേധാവികൾക്ക് പോർട്ടലിലൂടെ നൽകും.

ലോകത്ത് ഏറ്റവും കൂടുതൽ പടരുന്ന കൊവിഡ് വകഭേദം കേരളത്തിലും; ജെഎൻ 1 അപകടകാരി, നിസാരമായി കാണരുത്; മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ