വിഷു, റംസാൻ കാലത്ത് വിലക്കയറ്റം ഒഴിവാക്കാൻ വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക്‌ സർക്കാർ 100 കോടി രൂപ അനുവദിച്ചു

Published : Mar 21, 2025, 02:11 PM IST
വിഷു, റംസാൻ കാലത്ത് വിലക്കയറ്റം ഒഴിവാക്കാൻ വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക്‌ സർക്കാർ 100 കോടി രൂപ അനുവദിച്ചു

Synopsis

ഈ സാമ്പത്തിക വർഷം ഇതുവരെ 489 കോടി രൂപ സിവിൽ സപ്ലൈസ് കോർപറേഷന് അനുവദിച്ചതായി ധനകാര്യ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. വിഷു, റംസാൻ കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ ഇപ്പോൾ തുക ലഭ്യമാക്കുന്നത്

ഈ സാമ്പത്തിക വർഷം ഇതുവരെ 489 കോടി രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടൽ സഹായമായി  നൽകിയതെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു. സപ്ലൈകോയ്ക്കുള്ള ബജറ്റ്‌ വിഹിതം 205 കോടി രുപയായിരുന്നു. ഇതുനുപുറമെയാണ്‌ 284 കോടി രൂപ കൂടി സർക്കാർ അധികമായി അനുവദിച്ചത്‌. കഴിഞ്ഞ സാമ്പത്തിക വർഷവും ബജറ്റിന്‌ പുറമെ തുക ലഭ്യമാക്കിയിരുന്നു.  205 കോടി രൂപയായിരുന്നു  വകയിരുത്തൽ. എന്നാൽ 391 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷം  അനുവദിച്ചു.

കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 352.50 കോടി രൂപ സപ്ലൈകോക്ക് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. നെല്ല്‌ സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. ഈ വർഷം നേരത്തെ രണ്ടു തവണയായി 225 കോടി രൂപയും അനുവദിച്ചിരുന്നു. ഇതോടെ നെല്ല്‌ സംഭരണത്തിന്റെ ഈ സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ 577.50 കോടി രുപയും അനുവദിച്ചതായി ധനകാര്യ മന്ത്രി അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മട്ടന്നൂരിൽ നിന്ന് മാറ്റിയത് എന്തിനെന്ന് ചോദ്യം; സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിലും അതൃപ്തി ആവർത്തിച്ച് കെ കെ ശൈലജ
രാഖി വലിച്ചു പൊട്ടിച്ചതിൽ തുടങ്ങിയ പക: ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സിപിഎം പ്രവർത്തകർക്ക് തടവുശിക്ഷ