തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1396 കോടി രൂപകൂടി അനുവദിച്ചു; റോഡ് പരിപാലനത്തിന് ഉൾപ്പെടെ വിനിയോഗിക്കാം

Published : Apr 25, 2025, 11:11 AM IST
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1396 കോടി രൂപകൂടി അനുവദിച്ചു; റോഡ് പരിപാലനത്തിന് ഉൾപ്പെടെ വിനിയോഗിക്കാം

Synopsis

ഗ്രാമ പഞ്ചായത്തുകൾക്ക്‌ 878 കോടിയും ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 76 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക്‌ 165 കോടി രൂപയും ലഭിക്കും. മുൻസിപ്പാലിറ്റികൾക്ക്‌ 194 കോടി രൂപയും, കോർപറേഷനുകൾക്ക്‌ 83 കോടി രൂപയും ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1396 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ്‌ ഗ്രാന്റ്‌ ഒന്നാം ഗഡുവാണ്‌ അനുവദിച്ചത്‌.

ആകെ തുകയിൽ ഗ്രാമ പഞ്ചായത്തുകൾക്ക്‌ 878 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 76 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക്‌ 165 കോടി രൂപയുണ്ട്‌. മുൻസിപ്പാലിറ്റികൾക്ക്‌ 194 കോടി രൂപയും, കോർപറേഷനുകൾക്ക്‌ 83 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകൾ ഉൾപ്പെടെയുള്ള ആസ്‌തികളുടെ പരിപാലനത്തിനുകൂടി തുക വിനിയോഗിക്കാം.

ഈ മാസം ആദ്യം 2228 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി അനുവദിച്ചിരുന്നു. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപയും, ഉപാധി രഹിത ഫണ്ടായി 78 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഒരു മാസത്തിനുള്ളിൽ 3624 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ നീക്കിവച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പ്രധാന പദ്ധതി പ്രവർത്തനങ്ങളിലേക്കും കടക്കാൻ ഇത്‌ സഹായകമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം