പെൻഷൻ വിതരണത്തിനുള്ള 72 കോടി ഉൾപ്പെടെ കെഎസ്ആർടിസിക്ക് 122 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

Published : Jun 27, 2025, 07:55 PM IST
KSRTC

Synopsis

കെഎസ്ആർടിസിക്ക് ഈ മാസം 122 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടിയും മറ്റ് ആവശ്യങ്ങൾക്ക് 50 കോടിയുമാണ് അനുവദിച്ചത്.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഈ സർക്കാരിന്‍റെ കാലത്ത്‌ 6523 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌.

ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 388 കോടി രൂപ മുന്നു മാസത്തിനുള്ളിൽ ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് വീണ്ടും കൈത്താങ്ങ്; വീട് വയ്ക്കാൻ പ്രതിപക്ഷ നേതാവ് സ്ഥലം കൈമാറും
തലസ്ഥാനത്ത് നിന്നും പറശ്ശിനിക്കടവിലേക്ക് എസി ഗരുഡയിൽ പറക്കാം, പുതിയ ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി, നേരിട്ടുള്ള ഏക സർവീസ്