ഉദ്യോ​ഗസ്ഥ‍ർ ജോലിക്കെത്തണം: ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ, തള്ളി സർവ്വീസ് സം​ഘടനകൾ

Published : Mar 28, 2022, 08:31 PM ISTUpdated : Mar 28, 2022, 09:29 PM IST
ഉദ്യോ​ഗസ്ഥ‍ർ ജോലിക്കെത്തണം: ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ, തള്ളി സർവ്വീസ് സം​ഘടനകൾ

Synopsis

സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ സാധിക്കില്ലെന്നും ഇത്തരം സാഹചര്യത്തിൽ സ‍ർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും ഇന്ന് രാവിലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സ‍ർക്കാ‍ർ. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം. അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആ‍ർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. അതേസമയം ഡയസ് നോൺ നി‍ർദേശം അം​ഗീകരിക്കില്ലെന്ന് സ‍ർവ്വീസ് സംഘടനകൾ വ്യക്തമാക്കി മുൻകൂട്ടി നോട്ടീസ് നൽകിയാണ് സമരമെന്നും സ‍ർവ്വീസ് സംഘടനാ നേതാക്കൾ വ്യക്തമാക്കി. 

ഹൈക്കോടതി വിധി പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അവശ്യ സ‍ർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുട‍ർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പക‍ർപ്പ് കൈമാറുകയായിരുന്നു. പിന്നാലെ ‍ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. 

സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ സാധിക്കില്ലെന്നും ഇത്തരം സാഹചര്യത്തിൽ സ‍ർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും ഇന്ന് രാവിലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരളാ  ഹൈക്കോടതി പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാൻ സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. കേരള സർവ്വീസ് ചട്ട പ്രകാരം  സർക്കാറിന്‍റെ നയങ്ങൾക്കെതിരെ  സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച് ചൂണ്ടികാട്ടി. 

ഈ സാഹചര്യത്തിൽ പണിമുടക്കിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കാണിച്ച് ഉത്തരവിറക്കിണം. പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തിരുവനന്തപുരം സ്വാദേശിയായ അഭിഭാഷകനാണ് പണിമുടക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം പണിമുടക്കുന്നവർക്ക് അവധിയായിക്കെ ശമ്പളം നൽകാൻ നീക്കമുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി
ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും