കെഎസ്ആര്‍ടിസിക്ക് സര്‍ക്കാർ സഹായം; നിര്‍ണായക തീരുമാനവുമായി ധനവകുപ്പ്, 93.73 കോടി രൂപ കൂടി അനുവദിച്ചു

Published : Jun 02, 2025, 12:19 PM IST
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാർ സഹായം; നിര്‍ണായക തീരുമാനവുമായി ധനവകുപ്പ്, 93.73 കോടി രൂപ കൂടി അനുവദിച്ചു

Synopsis

പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. 

തിരുവനന്തപുരം:കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. 

ഈ സർക്കാരിന്‍റെ കാലത്ത്‌ 6401 കോടിയോളം രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു. ഈവർഷം ഇതിനകം 343 കോടി രൂപ സർക്കാർ സഹായമായി കോർപറേഷന്‌ ലഭിച്ചുവെന്നും ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും