കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാ വിഷഹാരി ക്ഷേത്രം ഉദ്ഘാടനം ചെയ്യുകയും വിവിധ വകുപ്പുകൾ അവരുടെ പദ്ധതികൾ പ്രദർശിപ്പിച്ച അമരപുരിലെ സർക്കാർ എക്സിബിഷൻ സന്ദർശിക്കുകയും ചെയ്തിരുന്നു.

പാറ്റ്ന: മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്ത് മിനിറ്റുകൾക്കകം ബയോ ഫ്ലോക് ടാങ്ക് പൊളിച്ച് നാട്ടുകാർ മീൻ അടിച്ചുമാറ്റി. ബിഹാർ അമരാപുരിലാണ് സംഭവം. വിവിധ വകുപ്പുകളുടെ പ്രദർശനങ്ങൾക്കൊപ്പമായിരുന്നു ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക് ടാങ്ക്. ടാങ്കിൽ മീനിനെ ഇട്ട് ഉദ്ഘാടനം ചെയ്ത് നിതീഷ് കുമാർ മടങ്ങിയപ്പോഴായിരുന്നു നാട്ടുകാരുടെ പരാക്രമം. 45,000 രൂപയുടെ മത്സ്യമാണ് ജനക്കൂട്ടം കൊള്ളയടിച്ചത്. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാ വിഷഹാരി ക്ഷേത്രം ഉദ്ഘാടനം ചെയ്യുകയും വിവിധ വകുപ്പുകൾ അവരുടെ പദ്ധതികൾ പ്രദർശിപ്പിച്ച അമരപുരിലെ സർക്കാർ എക്സിബിഷൻ സന്ദർശിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ നാട്ടുകാരുടെ പരാക്രമത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്. നൂറുകണക്കിന് യുവാക്കളും കുട്ടികളും അടക്കമുള്ളവര്‍ ടാങ്കിലേക്ക് ചാടുന്നതും വെറും കൈകളോടെ മത്സ്യത്തെ പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. 

Scroll to load tweet…

ചിലർ ടാങ്കിൽ നീന്തുന്നതും കാണാനാകും. കൊള്ളമൂലമുള്ള നഷ്ടത്തിനൊപ്പം, മത്സ്യകൃഷിക്കായി വികസിപ്പിച്ചെടുത്ത ബയോഫ്ലോക്ക് സെറ്റപ്പിനും ആൾക്കൂട്ടം കനത്ത നാശം വരുത്തിയതായി ജില്ലാ ഫിഷറീസ് ഓഫീസർ സുബോധ് കുമാർ പറഞ്ഞു. എക്സിബിഷൻ പൂർണമായും തടസപ്പെടുത്തുകയും ഫിഷറീസ് വകുപ്പിന് നഷ്‌ടമുണ്ടാക്കുകയും ചെയ്‌തതിനൊപ്പം സംഘാടകർക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലായിരുന്നു കാര്യങ്ങൾ നടന്നത്. 

ആരും കൊതിച്ച് പോകും ഇതിലൂടെ നടക്കാൻ! 50 ലക്ഷം ചെലവിട്ട് ഫുൾ ശീതീകരിച്ചു, ആകാശം തൊട്ട പദ്ധതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം