'എൽദോസ് കുന്നപ്പിളളില്‍ എംഎൽഎയുടെ ജാമ്യം റദ്ദാക്കണം'; സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

Published : Oct 28, 2022, 02:48 PM ISTUpdated : Oct 28, 2022, 04:28 PM IST
'എൽദോസ് കുന്നപ്പിളളില്‍ എംഎൽഎയുടെ ജാമ്യം റദ്ദാക്കണം'; സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

Synopsis

എൽദോസ് കുന്നപ്പിളളില്‍ എംഎൽഎ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹർജിയിൽ സർക്കാർ ആരോപിക്കുന്നത്. ഹർജി അല്പസമയത്തിനകം ഹൈക്കോടതി പരിഗണിക്കും.

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിളളില്‍ എംഎൽഎയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹർജിയിൽ സർക്കാർ ആരോപിക്കുന്നത്. ഹർജി അല്പസമയത്തിനകം ഹൈക്കോടതി പരിഗണിക്കും.

അതിനിടെ, എൽദോസ് കുന്നപ്പിളളില്‍ എംഎൽഎ പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ നാല് പേരെ കൂടി  പൊലീസ് പ്രതി ചേര്‍ത്തു. മൂന്ന് അഭിഭാഷകരെയും  ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അഡ്വ. അലക്സ്, അഡ്വ. സുധീർ , അഡ്വ. ജോസ്,  ഓൺലൈൻ മാധ്യമ പ്രവർത്തകൻ രാഗം രാധാകൃഷ്ണന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്.

അഭിഭാഷകരുടെ ഓഫീസിൽ വച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എൽദോസിനെതിരെ കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസ്  കേസ് രജിസ്റ്റര്‍ ചെയ്തത്. എൽദോസിനെ മാത്രം പ്രതി ചേര്‍ത്ത കേസിലാണ് നാല് പേരെ കൂടി പ്രതി ചേര്‍ത്തത്. ഈ കേസില്‍ എൽദോസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 31 ന് കോടതി വിധി പറയും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: അന്വേഷണം സിബിഐയെ ഏൽപ്പിക്കണം; കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് വി മുരളീധരൻ
സജി ചെറിയാൻ പറഞ്ഞത് ശരിയാണെന്ന് മന്ത്രി വി ശിവൻകുട്ടി; 'ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണ് മന്ത്രി'