
കൊച്ചി: അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് ഹൈക്കോടതിയെ സമീപിച്ചു. വെബ് സീരിസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി. അശ്ലീല ചിത്രം പിടിച്ചെടുക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. യെസ്മ ഒടിടി പ്ലാറ്റ്ഫോമിനെതിരെയാണ് ഹർജി. നിർബന്ധിച്ച് അശ്ലീല വെബ് സീരിസിൽ അഭിനയിപ്പിച്ചുവെന്നും ഭീഷണി ഉണ്ടെന്നും ഹർജിക്കാരൻ പറയുന്നു. കരാറിൽ നിന്ന് പിന്മാറിയാൽ പീഡന കേസിൽ കുടുക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഹർജിക്കാരന്‍റെ ആരോപണം. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ചോദിച്ചെന്നും ഹർജിക്കാരൻ പറയുന്നു.
അശ്ലീല ഒടിടി സീരീസിൽ പൂർണനഗ്നനായി അഭിനയിപ്പിച്ചെന്ന യുവ നടന്‍റെ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വെങ്ങാനൂര്‍ സ്വദേശിയായ നടന്‍റെ പരാതിയിലാണ് കേസ്. എസ്മ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിനും സംവിധായികക്കുമെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. കരാര്‍ ലംഘിച്ച് നഗ്നനായി അഭിനയിപ്പിച്ചുവെന്ന പരാതിയിൽ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. 90 ശതമാനം നഗ്നനനായി അഭിനയിക്കാമെന്ന് കരാര്‍ ഉണ്ടെന്നാണ് സംവിധായികയുടേയും ഒടിടി പ്ലാറ്റ്ഫോം അധികൃതരുടേയും വിശദീകരണം. ഒപ്പുവച്ചശേഷമാണ് അശ്ലീല സീരീസ് ആണെന്ന് അറിയിച്ചത്. അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്നുമാണ് നടന്‍റെ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam