ലുലു മാളിൽ ഷോറൂം തുറക്കാൻ ഒരു സര്‍ക്കാര്‍ സ്ഥാപനം; കേരള ചരിത്രത്തിൽ ആദ്യം, മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

Published : Jul 08, 2025, 08:58 PM ISTUpdated : Jul 08, 2025, 08:59 PM IST
lulu mall thiruvananthapuram

Synopsis

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, തിരുവനന്തപുരം ലുലു മാളിൽ ആദ്യമായി അത്യാധുനിക മാട്രസ്സ് എക്സ്പീരിയൻസ് ഷോറൂം തുറക്കുന്നു. 

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പൊതുമേഖലാ സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളിൽ ഷോറൂം തുറക്കാൻ ഒരുങ്ങുന്നു. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനാണ് തലസ്ഥാന നഗരിയിലെ ലുലു മാളിൽ അത്യാധുനിക മാട്രസ്സ് എക്‌സ്പീരിയൻസ് ഷോറൂം ആരംഭിക്കുന്നത്. ജൂലൈ 10-ന് വൈകുന്നേരം 6 മണിക്ക് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ഷോറൂം ഉദ്ഘാടനം ചെയ്യും.

1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഷോറൂം, മെത്തകളുടെ വിപുലമായ ശേഖരം ഒരുക്കുന്നതിനൊപ്പം കേരളത്തിന്റെ തനത് കയർ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സൗകര്യമൊരുക്കും. 5000 രൂപ മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ള മെത്തകൾ ഇവിടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. അന്താരാഷ്ട്ര വ്യവസായ ഭീമനായ വാൾമാർട്ടിലേക്ക് ഉൾപ്പെടെ കയർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ ഉൽപ്പന്നങ്ങൾ മികച്ച ഗുണമേന്മയുള്ളവയാണ്.

കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ, കയർ വകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ് ആദ്യ വിൽപ്പന നിർവഹിക്കും. ബി.പി.ടി ചെയർമാൻ അജിത് കുമാർ, കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ അനിൽ കുമാർ, കയർ കോർപ്പറേഷൻ ഡയറക്ടർമാരായ രാജേഷ് പ്രകാശ്, അനിൽ കുമാർ കെ. ഡി, കെ. എൽ ബെന്നി, വി. സി ഫ്രാൻസിസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. പ്രതീഷ് ജി. പണിക്കർ നന്ദി അറിയിക്കും. കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കയറിനും അതിന്റെ ഉൽപ്പന്നങ്ങൾക്കും പുതിയ വിപണി കണ്ടെത്താനും ആഗോളതലത്തിൽ ശ്രദ്ധ നേടാനും ഈ ഷോറൂം വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ
പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി