
തിരുവനന്തപുരം: നയപ്രഖ്യാപനം നീട്ടി വെക്കുന്നതിനൊപ്പം പ്രസംഗം തയ്യാറാക്കാൻ നിർദേശം നൽകി സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചുമതല. ബജറ്റിന് മുമ്പ് നയപ്രഖ്യാപനം ഇല്ലെങ്കിലും അതിന് ശേഷം വേണ്ടിവരും. നിലവിൽ സഭ സമ്മേളനം പിരിയാൻ തീരുമാനിച്ചിട്ടില്ല. അതേസമയം, നയ പ്രഖ്യാപന പ്രസംഗം പൂർണ്ണമായും ഒഴിവാക്കാൻ ആകില്ല. ഈ സാഹചര്യത്തിലാണ് പ്രസംഗം തയ്യാറാക്കാൻ നിർദേശം.
പുതിയവർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മർദത്തിലാക്കിയതിന്‍റെ തുടര്‍ച്ച പ്രതീക്ഷിച്ച് കൊണ്ടാണ് സർക്കാറിന്‍റെ നീക്കം. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്‍റെ തുടർച്ചയായി തന്നെ കണക്കാക്കാം. തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താന്‍ സര്‍ക്കാരിനാവില്ല. വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam