'നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്‍റെ മൂത്ത മകൾക്ക് സർക്കാർ ജോലി', ആരോഗ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ചെന്നിത്തല

Published : Jan 31, 2025, 07:01 PM IST
'നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്‍റെ മൂത്ത മകൾക്ക് സർക്കാർ ജോലി', ആരോഗ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ചെന്നിത്തല

Synopsis

സുധാകരന്‍റെ രണ്ടാമത്തെ മകൾ അഖിലയുടെ വിദ്യാഭ്യാസം വനിത വികസന കോർപ്പറേഷൻ ഏറ്റെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു

പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട സുധാകരന്‍റെ നഴ്സിങ് പാസായ മൂത്ത മകൾ അതുല്യക്ക് സർക്കാർ തലത്തിൽ ജോലി നൽകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ഉടൻ നൽകാൻ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നാണ് ചെന്നിത്തല അറിയിച്ചത്. കുട്ടികൾ ഇപ്പോൾ താമസിക്കുന്ന കുഴൽമന്ദത്തിന് അടുത്തുള്ള ചിതലിയിലെ ബന്ധുവീട്ടിലെത്തി ചെന്നിത്തല കുട്ടികളെ ആശ്വസിപ്പിച്ചിരുന്നു. ഇവിടെ വച്ച് ആരോഗ്യ മന്ത്രിയെ ഫോണിൽ വിളിച്ചാണ് ചെന്നിത്തല അതുല്യക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ടതും മന്ത്രി ഉറപ്പ് നൽകിയതും. കൊല്ലപ്പെട്ട സുധാകരന്‍റെ രണ്ടാമത്തെ മകൾ അഖിലയുടെ വിദ്യാഭ്യാസം വനിത വികസന കോർപ്പറേഷൻ ഏറ്റെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഇതിൻ്റെ ഭാഗമായി രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

കാരണവർ കൊലക്കേസ്: ഷെറിനെ വിട്ടയക്കുന്നതിനെതിരെ ഗവർണറെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

ഇതോടൊപ്പം രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാം പദ്ധതിയിലെ ഫണ്ടിൽ നിന്ന് അരലക്ഷം രൂപ ആദ്യധനസഹായമായി കുട്ടികൾക്ക് നൽകാനും തീരുമാനിച്ചു. നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിനുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ചെന്നിത്തല ചൂണ്ടികാട്ടി. ഒരു സ്റ്റേഷൻ ഹൗസ് ഓഫീസറെ സ്ഥലം മാറ്റിയത് കൊണ്ട് തീരുന്ന നിസാര പ്രശ്നമല്ല. ഇക്കാര്യത്തിൽ ഉന്നതല അന്വേഷണമാണ് വേണ്ടത്. കുറ്റക്കാരെ സംരക്ഷിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൊലിസ് സ്റ്റേഷനിലെ ജനരോഷത്തിനെതിരെ നാട്ടുകാർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് ഡി സി സി പ്രസിഡൻ്റ് തങ്കപ്പൻ മുൻ എം പിമാരായ വി എസ് വിജയരാഘവൻ, രമ്യാ ഹരിദാസ് എന്നിവർക്കൊപ്പമാണ് ചെത്തിത്തല കുട്ടികളെ കാണാൻ എത്തിയത്.

അതേസമയം കേസിലെ പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. വിയ്യൂരിലെ അതീവസുരക്ഷാജയിലിലെ ഒറ്റസെല്ലിലേക്കാണ് മാറ്റിയത്. അതീവസുരക്ഷയിലായിരുന്നു ജയിൽ മാറ്റം. കൂടെ കഴിയാൻ സഹതടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി ജയിൽ അധികൃതർ അപേക്ഷ നൽകി. ഇത് ആലത്തൂർ കോടതി അംഗീകരിക്കുകയായിരുന്നു. 2019 ലെ സജിത കൊലപാതകത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കെയാണ് ജാമ്യംനേടി പുറത്തിറങ്ങി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും