
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം മാറ്റി വച്ചു. അധ്യാപനവും പുനരാരംഭിക്കും. സർക്കാരുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളെ തുടർന്നാണ് തീരുമാനം. ഇന്ന് രാവിലെ മുതൽ ആരംഭിച്ച അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരമാണ് മാറ്റി വച്ചത്. അടിയന്തര ശസ്ത്രക്രിയ അടക്കം അവശ്യ സേവനങ്ങളെ ബഹിഷ്കരണത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടത്തിവരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായായിട്ടായിരുന്നു അനിശ്ചിതകാല ഒ.പി, അധ്യാപന ബഹിഷ്കരണം ആരംഭിച്ചത്. മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഡോക്ടർമാർ നടത്തിയ സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam