ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ ബസിലെത്തിച്ച് തെളിവെടുപ്പ് നടത്തും, കസ്റ്റഡി അപേക്ഷ നൽകി പൊലീസ്, ജാമ്യാപേക്ഷ അടുത്ത ദിവസം പ​രി​ഗണിക്കും

Published : Feb 03, 2026, 12:01 AM IST
Kozhikode Medical College Police filing custody application for Shimjitha Mustafa in Deepak suicide case

Synopsis

ദീപക്കിന്‍റെ ആത്മഹത്യയില്‍ റിമാന്‍റില്‍ കഴിയുന്ന ഷിംജിത മുസ്തഫയെ കൂടുതല്‍ ചോദ്യം ചെയ്യണം, തെളിവെടുപ്പ് നടത്തണം, ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്‍റെ മരണത്തില്‍ ആത്മഹത്യാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍റില്‍ കഴിയുന്ന ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ്  കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഷിംജിതയുടെ ജാമ്യാപേക്ഷയും കോടതി അടുത്ത ദിവസം പരിഗണിക്കും. ദീപക്കിന്‍റെ ആത്മഹത്യയില്‍ റിമാന്‍റില്‍ കഴിയുന്ന ഷിംജിത മുസ്തഫയെ കൂടുതല്‍ ചോദ്യം ചെയ്യണം, തെളിവെടുപ്പ് നടത്തണം, ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അപേക്ഷ കുന്ദമംഗലം കോടതി വ്യാഴാഴ്ച പരിഗണിക്കും.

പ്രതിയെ കസ്റ്റഡിയിൽ കിട്ടിയാല്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സ്വകാര്യ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ഷിംജിത അപ്ലോഡ് ചെയ്ത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനായി മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചെങ്കിലും ഫലം കിട്ടിയിട്ടില്ല.  അതേ സമയം ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത ജില്ലാ കോടതിയെ സമീപിച്ചത്. 

സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമായിരുന്നു മജിസ്ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് അംഗീകരിച്ച  കോടതി ജാമ്യാപേക്ഷ തള്ളുകയായിരന്നു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എല്ലാം തീരുമാനിച്ചുറപ്പിച്ച് കത്ത്, വിശ്വസിച്ച നിക്ഷേപകരെ ഒരിക്കലും കയ്യൊഴിയരുതെന്ന് നിർദേശം; ദുരൂഹതയുടെ ചുരുളഴിക്കുമോ 9 പേജുള്ള കുറിപ്പ്?
ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ നിയമിച്ചു