ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ, കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്

Published : Mar 01, 2023, 02:20 PM IST
ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ, കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്

Synopsis

കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാൻ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍, എൽദോസ് കുന്നപ്പള്ളി റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തിൽ കോടതി അനുമതിയില്ലാതെ പങ്കെടുത്തുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരു. അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. 

ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാൻ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍, എൽദോസ് കുന്നപ്പള്ളി റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തിൽ കോടതി അനുമതിയില്ലാതെ പങ്കെടുത്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ റിപ്പോര്‍ട്ടില്‍ പറയുന്നത്. എംദോസിന്‍റെ ഫോണ്‍ വിളി വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ജില്ലാ അഡി. സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ