
അരൂർ: ഇരുചക്രവാഹനത്തിൽ ജിമ്മിലേക്ക് പോയ യുവതിയെ തടഞ്ഞുനിർത്തി കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡ് എഴുപുന്ന തെക്ക് വെളിയിൽ വീട്ടിൽ റബിൻ ഫെർണാണ്ടസിനെയാണ് (26) അരൂർ പൊലീസ് അറസ്റ്റ് ചെയ്ത്. പുലർച്ച 5.30ന് ജിമ്മിൽ പരിശീലനത്തിന് പോവുകയായിരുന്നു യുവതി. പിന്നാലെ മറ്റൊരു ഇരുചക്രവാഹനത്തിൽ പിൻതുടർന്ന പ്രതി എരമല്ലൂർ കൊച്ചുവെളിക്കവലക്ക് സമീപത്തെ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് സമീപം വെച്ച് കടന്നുപിടിക്കുകയായിരുന്നു.
വിവാഹാഭ്യർത്ഥന നിരസിച്ചു; 16കാരിയുടെ കഴുത്തിൽ കുത്തി, മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47കാരൻ
പൊടുന്നനെ കടന്നുകളഞ്ഞെങ്കിലും ഇയാൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ സഹിതം യുവതി അരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവശേഷം ഭാര്യയുമായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ ഇയാളെ സമർത്ഥമായാണ് അരൂർ പെലീസ് പിടികൂടിയത്. സി. ഐ പി. എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ എസ്. ഐ അനിൽകുമാർ, സി. പി. ഒമാരായ വിജേഷ്, ബിജോയ്, നിധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ