മന്ത്രവാദവും ആഭിചാരവും തടയാന്‍ പുതിയ നിയമം ഉടന്‍

By Web TeamFirst Published Jun 11, 2019, 9:45 AM IST
Highlights

മന്ത്രവാദവും ആഭിചാരവും തടയാന്‍ പുതിയ നിയമം ഉടനെന്ന് മുഖ്യമന്ത്രി. ആഭ്യന്തരവകുപ്പിന്‍റെ ശുപാര്‍ശ നിയമ പരിഷ്കരണ കമ്മീന്‍റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

തിരുവനന്തപുരം: മന്ത്രവാദവും ആഭിചാരവും തടയാന്‍ പുതിയ നിയമം ഉടനെന്ന് മുഖ്യമന്ത്രി. ആഭ്യന്തരവകുപ്പിന്‍റെ ശുപാര്‍ശ നിയമ പരിഷ്കരണ കമ്മീഷന്‍റെ  പരിഗണനയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്നു. 19 തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് റൂറല്‍ ഏരിയയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ആകെ 1532 സൈബര്‍ കേസുകള്‍ നിവിലുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്.  സിറ്റിയില്‍ 154 കേസുകളും റൂറലില്‍ 120 കേസുകളുമുണ്ട്. കൊച്ചിയില്‍ 122 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

click me!